CinemaGeneralKollywoodLatest NewsNEWS

‘മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അണ്ണാ നഗറിലെ ഒരു ക്ലിനിക്കില്‍ കൊണ്ടുവിട്ടു’; വെളിപ്പെടുത്തലുമായി സുചിത്ര കാര്‍ത്തിക്

2017-ൽ  തമിഴ് സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗ്.

ഗായിക, റേഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് സുചിത്ര കാര്‍ത്തിക്. 2017-ൽ  തമിഴ് സിനിമയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗ്. ഈ ഹാഷ് ടാഗോടെ കൂടി സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ ഇതുവരെ മാറിയിട്ടില്ല.

സംഭവത്തിന് ശേഷം സുചിത്ര സിനിമയിലോ സാമൂഹിക മാധ്യമങ്ങളിലോ സജീവമല്ല. ഇപ്പോഴിതാ താരത്തെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി സുനിത പോലീസില്‍ പരാതിപ്പെട്ടത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സുചിത്ര കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തിങ്കളാഴ്ച മുതല്‍ അവരെ  കാണാനില്ലെന്നുമാണ് ഇവർ പരാതി നൽകിയത് . സംഭവം വലിയ ചര്‍ച്ചയായതോടെ സുനിതയ്‌ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര.

താന്‍ എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാക്കിയ സുചിത്ര പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. “ഞാന്‍ എവിടെയും പോയിട്ടില്ല. എന്നെ കാണാനില്ല എന്ന പരാതി അടിസ്ഥാനരഹിതമാണ്. മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ അണ്ണാ നഗറിലെ ഒരു ക്ലിനിക്കില്‍ കൊണ്ടുവിട്ടു. ക്ലിനിക്കിന്റെ പുറത്ത് സഹോദരിയും ഭര്‍ത്താവും കാത്ത് നില്‍ക്കുകയായിരുന്നു. അവര്‍ എന്നെ പുറത്ത് പോകാന്‍ പോലും അനുവദിച്ചില്ല.”- സുചിത്ര പറഞ്ഞു.

shortlink

Post Your Comments


Back to top button