വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഉര്‍വശി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ. തന്റെ രണ്ടാം വരില്‍ ഗംഭീര സിനിമ നല്‍കിയ സത്യന്‍ അന്തിക്കാടിനോട് ആദ്യം താന്‍ എസ് പറഞ്ഞിരുന്നില്ലെന്നും പിന്നീട് നടി സുകുമാരി തന്നോട് പറഞ്ഞത് അനുസരിച്ചാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും ഉര്‍വശി പറയുന്നു.
‘സത്യേട്ടന്‍ എന്നെ വിളിച്ചു ‘ഉര്‍വശി ഇങ്ങനെയൊരു കഥയുണ്ട്. അധികം പ്രായ വ്യത്യാസമില്ലാത്ത ഒരു അമ്മയും മകളും. അവര്‍ക്കിടയില്‍ ഒരു സസ്പന്‍സ് ഉര്‍വശി ചെയ്യുന്നുണ്ടെങ്കില്‍ എനിക്ക് ഈ പ്രോജക്റ്റുമായി മുന്നോട്ടു പോകാം അല്ലേല്‍ ഇവിടെ അവസാനിപ്പിക്കാം തീരുമാനം രണ്ടായാലും എന്നെ അറിയിക്കണം’, ഞാന്‍ കുറച്ചു നേരത്തേക്ക് സൈലന്റ് ആയി. പിന്നീടു അതുമായി ബന്ധപ്പെട്ടു ഒരു മറുപടി പറഞ്ഞില്ല. പിന്നെ എന്നെ വിളിക്കുന്നത് സുകുമാരി അമ്മയാണ്. ‘സത്യന്‍ എന്നോട് ഒരു കഥ പറഞ്ഞു ഗംഭീരമായിട്ടുണ്ട് നീ ഉറപ്പായും അത് ചെയ്യണം നല്ല വേഷമാണ്’ എന്നൊക്കെ, അങ്ങനെയാണ് ഞാന്‍ പിന്നെ ആ സിനിമയിലേക്ക് എത്തപ്പെടുന്നത്. അന്ന് മകള്‍ സ്കൂളില്‍ പോയി തുടങ്ങിയിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരു പത്ത് മുപ്പത് ദിവസം മകളെ വിട്ടു ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് പോകുന്നതൊക്കെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആദ്യമേ ഞാന്‍ ആ സിനിമയുടെ ത്രെഡ് പറഞ്ഞപ്പോള്‍ വ്യക്തമായ ഒരു മറുപടി സത്യേട്ടനെ അറിയിക്കാതിരുന്നത്. അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ രണ്ടാം വരവിനു വഴിവെച്ച സിനിമയെക്കുറിച്ച് ഉര്‍വശി മനസ്സ് തുറന്നത്.
Post Your Comments