
സൂപ്പര്‍ താരങ്ങള്‍ക്കും നായികമാര്‍ക്കും മാത്രം ആഢംബര ഹോട്ടലുകളും കാരവാനും മറ്റുള്ള അണിയറപ്രവര്‍ത്തകര്‍ക്ക് സാധാരണ റൂമുകള്‍. ഇങ്ങനെയൊക്കെയുള്ള രീതികളൊക്കെ പൊളിച്ചെഴുതുകയാണ് പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ അണിയറ പ്രവര്‍ത്തകര്‍.
ഈ സിനിമയുടെ അണിയറപ്രവർത്തകർ ലൈറ്റ്മാന് ഒരുക്കിക്കൊടുത്ത റൂമിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പൃഥ്വിരാജ് നായകനും നിർമാതാവുമാകുന്ന, ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലാണ് താരങ്ങൾക്കെന്ന പോലെ എല്ലാ സൗകര്യവുമുള്ള റൂം ലൈറ്റ്മാനായ മനു മാളികയ്ക്ക് ഒരുക്കിയത്.
‘കേരളാ സിനി ഔട്ട്ഡോർ യൂണിറ്റിൽ വർക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു. യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600, 700 രൂപ കൊടുക്കുമ്പോൾ ഈ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.”
Post Your Comments