താന്‍ നിരവധി പുതുമുഖ നടിമാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും നിവൃത്തിയില്ലാത്തത് കൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് ലാല്‍ ജോസ്. ഒരു സംവിധായകനെന്ന നിലയില്‍ പുതുമുഖ നടിമാരെവെച്ച് പെര്‍ഫോം ചെയ്യിക്കുക വളരെ പ്രയാസമേറിയ കാര്യമാണെന്നും, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലേക്ക് ആന്‍ അഗസ്റ്റിന് എന്ന പുതുമുഖ നായികയെ കണ്ടെത്താനുള്ള കാരണത്തെക്കുറിച്ചും ലാല്‍ ജോസ് പറയുന്നു.
‘എന്റെ സിനിമയില്‍ പുതുമുഖ നായികമാര്‍ വരുന്നത് യാദൃച്ഛികമായിട്ടാണ്. പുതുമുഖ നായികമാര്‍ അഭിനയിച്ച എന്റെ മിക്ക സിനിമകളിലും പരിചയ സമ്പന്നരായ നടിമാരെ തന്നെയാണ് ആദ്യം തീരുമാനിക്കുന്നത് പക്ഷെ എന്തേലും ഡേറ്റ് ക്ലാഷ് വന്നോ പ്രതിഫലത്തിന്റെ കാര്യത്തിലോ അതൊക്കെ തെറ്റി പോകും. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലേക്ക് ഞാന്‍ മറ്റൊരു താരത്തെയാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് നടക്കാതെ വന്നപ്പോള്‍ ഞാന്‍ മറ്റു പലരെയും നോക്കി.അങ്ങനെ ഇരിക്കെയാണ് ഞാന്‍ കോഴിക്കോട് വന്നപ്പോള്‍ അഗസ്റ്റിന് ചേട്ടന്റെ വീട്ടില്‍ പോയത്. അവിടെ കതക് തുറന്നത് ഒരു പെണ്‍കുട്ടി ആയിരുന്നു. കതക് തുറന്നതും അവള് ഒറ്റ ചോദ്യം ‘ഫേസ്ബുക്ക് നിറയെ പെണ്‍കുട്ടികള്‍ ആണല്ലേ സുഹൃത്തുക്കളായി’ ‘അത് നിനക്ക് എങ്ങനെ മനസിലായി’ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ‘അപ്പോള്‍ വേറെ ഏതോ നല്ല പെണ്‍കുട്ടി ആണെന്ന് മനസിലാക്കിയിട്ടാണല്ലേ എന്റെ റിക്വസ്റ്റ് ഇന്നലെ അക്സപ്റ്റ് ചെയ്തത്’ എന്ന് അവള് തിരിച്ചു ചോദിച്ചപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. ഒരു ആണ്‍കുട്ടിയെ പോലെ അവളുടെ അവിടുത്തെ പെരുമാറ്റം കണ്ടപ്പോള്‍ എന്റെ പുതിയ സിനിമയ്ക്ക് ഇവള് ഒക്കെ ആകുമെന്ന് തോന്നി’.
Post Your Comments