തെന്നിന്ത്യന്‍ താര സുന്ദരിയാണ് ധന്യ ബാലകൃഷ്ണ. സൂര്യയ്ടെ ഹിറ്റ് ചിത്രം ഏഴാം അറിവിലൂടെ സിനിമാ രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച ധന്യ നിവിന്‍ പോളി ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നവാഗതനായ ഗിരീഷ് നായര്‍ ജയസൂര്യയെയും ചെമ്ബന്‍ വിനോദിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന പൂഴിക്കടകനില്‍ നായികയായി എത്തുകയാണ് ധന്യ. സിനിമാ മേഖലയില്‍ എത്തിയിട്ട് ഇത്ര വര്‍ഷങ്ങളായിട്ടും ഒരു മോശം അനുഭവവും തനിക്ക് ഉണ്ടായിട്ടില്ല താരം പങ്കുവയ്ക്കുന്നു
‘സിനിമാ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് ഇത്രയും വര്‍ഷം ആയിട്ടും മോശമായ ഒരനുഭവം ഒന്നും എനിക്ക് തനിക്കു ഉണ്ടായിട്ടില്ല. എന്നാല്‍ ഷൂട്ടിംഗ് കാണാനും അല്ലാതെയും ഒക്കെ സെറ്റില്‍ വരുന്ന ചിലര്‍ ദുരുദ്ദേശത്തോടുകൂടി സമീപിക്കാറുണ്ട്. അപ്പോള്‍ തന്നെ ഞാന്‍ അവരോട് എനിക്കതു ഇഷ്ടമല്ല എന്ന് പറയാറുണ്ട്. എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടാകുന്ന പെണ്‍കുട്ടികള്‍ അത് തുറന്നു പറയാന്‍ ഉള്ള ധൈര്യം കാണിക്കണം. ഒരിക്കലും മറച്ചു വെക്കരുത്. നോ പറയേണ്ടിടത്തു നോ തന്നെ പറയണം. അത്തരം സാഹചര്യത്തില്‍ ആരും കൂടെ ഉണ്ടാവില്ല എന്ന ധാരണ തെറ്റാണ്. എന്തായാലും ആരെങ്കിലും ഒക്കെ നമ്മുടെ കൂടെ നില്ക്കാന് ഉണ്ടാകും. തെറ്റ് നടക്കാന്‍ അനുവദിക്കാതെ ഇരിക്കുക എന്നത് നമ്മുടെ കൂടി ഉത്തരവാദിത്വം ആണ്.’ ഓണ്‍ലുക്കേഴ്സുമായുള്ള അഭിമുഖത്തില്‍ ധന്യ പറഞ്ഞു.
Post Your Comments