മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആരാധകർക്ക് പ്രിയപ്പെട്ട ചിത്രമാണ് സ്ഫടികം. ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അസാധ്യ സിനിമയായിരുന്നു ഇത്. ആടുതോമയേയും തോമയുടെ ഡയലോഗും മുണ്ടുരിഞ്ഞുള്ള അടിയുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് ആരാധകരേറെയാണ്. തന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയൊരുക്കിയതെന്ന് ഭദ്രന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇതിനെ കുറിച്ച് പറയുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നതിനായി രൂപേഷ് പീതാംബരനെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രൂപേഷിന്റെ അച്ഛനും താനും സുഹൃത്തുക്കളായിരുന്നു. താന്‍ ആ വീട്ടില്‍ പോവാറുണ്ടായിരുന്നു. മകന്റെ സിനിമാതാല്‍പര്യത്തെക്കുറിച്ച് ഇടയ്ക്ക് അമ്മ പറഞ്ഞിരുന്നു. ഒരു ദിവസം രൂപേഷിനെ നേരില്‍ കണ്ടിരുന്നു. സംവിധായകനാണെന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു റോള്‍ തരാമോയെന്നായിരുന്നു ചോദ്യം. അന്നേ താന്‍ ആ പയ്യനെ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ആടുതോമയുടെ ബാല്യം അവതരിപ്പിക്കാന്‍ രൂപേഷിനെ ക്ഷണിച്ചത്.
സില്‍ക്ക് സ്മിത, സ്ഫടികം ജോര്‍ജ് തുടങ്ങിയ കഥാപാത്രങ്ങളുടെ വരവിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സില്‍ക്ക് സ്മിതയെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. നര്‍ത്തകിയായിരിക്കുമ്പോള്‍ മുതലേ സില്‍ക്കിനെ അറിയാമായിരുന്നു. ഫോണിലൂടെ ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അതീവ താല്‍പര്യത്തോടെയാണ് സിനിമ ചെയ്യാമെന്നേറ്റതെന്നും ഭദ്രന്‍ പറഞ്ഞു.
Post Your Comments