സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ സിനിമകള്‍ കാലത്തെ അതിജീവിച്ച് കൈയ്യടി നേടിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ നായകനായ ‘വരവേല്‍പ്പ്’ എന്ന ചിത്രത്തിലെ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് അതിന്റെ ക്യാമറമാനായ വിപിന്‍ മോഹന്‍. ‘വെള്ളാര പൂമല മേലെ’ എന്ന ഹിറ്റ് ഗാനത്തിന്റെ അവസാന ഭാഗം എടുത്തു കൊണ്ടായിരുന്നു ‘വരവേല്‍പ്പ്’ എന്ന ചിത്രത്തിന് സത്യന്‍ അന്തിക്കാട് പാക്കപ്പ് പറഞ്ഞത്. ആ സമയം ഒരു അമിട്ട് മുകളിലേക്ക് ഉയര്‍ന്നു പൊട്ടുന്ന ഷോട്ട് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് ചിത്രീകരിച്ചത് ഒരു കൈ വിട്ട കളിയായിരുന്നുവെന്നും വിപിന്‍ മോഹന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു.
‘ചിത്രത്തിലെ ഗാനത്തിന്റെ അവസാന ഭാഗം ചിത്രീകരിക്കുമ്പോള്‍ അമിട്ട് ഉയര്‍ന്നു പൊട്ടുന്ന ഒരു ഷോട്ട് വേണം, അന്ന് ഉത്സവ സീസണ്‍ അല്ലാത്തതിനാല്‍ അമിട്ട് എവിടെയും കിട്ടാനില്ലായിരുന്നു. അങ്ങനെ രണ്ടു മൂന്ന്‍ അമിട്ട് സംഘടിപ്പിച്ച് ചിത്രീകരണത്തിനു തയ്യറായി. ആദ്യം പൊട്ടിച്ച അമിട്ട് വിചാരിച്ചത് പോലെ ഉയര്‍ന്നില്ല, രണ്ടാമത്തെ അമിട്ട് മുകളില്‍ ചെന്ന് പൊട്ടിയെങ്കിലും ക്യാമറ എന്റെ അസിസ്റ്റന്റ് സ്റ്റാര്‍ട്ട് ചെയ്തു വെച്ചിരുന്നില്ല. കാര്യം അറിഞ്ഞ സത്യന്‍ പറഞ്ഞു. ലാസ്റ്റ് അമിട്ടാണ് ഇത് കിട്ടിയില്ലെങ്കില്‍ തന്നെ ഞാന്‍ കൊല്ലും, ചാകാന്‍ റെഡിയായി തന്നെ ഞാനും അത് ക്യാമറയില്‍ പകര്‍ത്താന്‍ റെഡിയായി എങ്ങനെയൊക്കെയോ അത് ക്യാമറയില്‍ കിട്ടി. സത്യന്‍ പിന്നീട് ഇത് പലയിടത്തും തമാശ രൂപേണ എഴുതി പൈസ വാങ്ങി പക്ഷെ എനിക്കത് ഒരിക്കലും തമാശയോടെ ഓര്‍ക്കാന്‍ കഴിയുന്ന കാര്യമല്ല’.
Post Your Comments