CinemaGeneralLatest NewsMollywoodNEWS

‘അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു’; മലയാള സിനിമയിലെ ഗ്ലാമറസ് താരം ഷര്‍മിലി പറയുന്നു

എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാവന്റെയും സിനിമയില്‍ തുടക്കം കുറിച്ചിട്ട് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി

മാദക സുന്ദരിയായി ഷക്കീല അടക്കമുള്ളവർ തിളങ്ങി നിന്ന കാലത്താണ് മറ്റൊരു സുന്ദരിയായി ഷര്‍മിലി എത്തിയത്. ആ കാലത്ത് നിരന്തരം സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷര്‍മിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ താരം തീരുമാനിച്ചത്. കേരള കൗമുദി ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതിനെ കുറിച്ച് പറയുന്നത്.

2000 ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു.
ഞാനന്ന് ഗ്ലാമര്‍ കഥപാത്രങ്ങളെ ഏറെ വിട്ടമട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവില്‍ ചില നിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു. മറയൂരിലായിരുന്നു ഷൂട്ടിങ്. ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ മതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റില്‍ ഞാന്‍ കണ്ട പെണ്‍കുട്ടിയുടെ പടമുള്ള സിനിമാ പോസ്റ്ററുകള്‍. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോള്‍ മലയാള സിനിമയില്‍ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു.

കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തില്‍ അഭിനിക്കാനാണ് ഞാനും പോകുന്നത്. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാവന്റെയും സിനിമയില്‍ തുടക്കം കുറിച്ചിട്ട് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പരിധികള്‍ നേരത്തെ പറഞ്ഞിരുന്നതിനാല്‍ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്നും മടങ്ങിയത്. രണ്ട് മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്ന് കൊണ്ടേ ഇരുന്നു. മാഡം ഡേറ്റ് വേണം. ശമ്പളം ഇത്ര തരാം. അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞ് കൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത്.

ചെഞ്ചായം സൂപ്പര്‍ ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഗ്ലാമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കും.

2015 ല്‍ പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. നല്ല ടീം. ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ട് കളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെ ആണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വെച്ച് ജൂലിയാവാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്തു. അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു എന്നും ഷര്‍മിലി പറയുന്നു.

shortlink

Post Your Comments


Back to top button