CinemaGeneralLatest NewsMollywoodNEWS

‘പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ നിന്ന് പിടിച്ചുതള്ളി’; തുറന്നുപറച്ചിലുമായി ഉപ്പും മുളകും താരം

കുടുംബ പ്രേക്ഷകര്‍ എല്ലാം വീട്ടമ്മ എന്ന സ്ഥാനമാണ് തനിക്ക് നല്‍കിയിട്ടുള്ളത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന പരമ്പരയിലെ  നീലുവായി മാത്രമല്ല ബിഗ് സ്‌ക്രീനിലും ഇടയ്ക്കിടയ്ക്ക് നിഷ എത്താറുണ്ട്. അഗ്നിസാക്ഷിയെന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയരംഗത്തേക്ക് എത്തുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം തന്റയെ വിശേഷങ്ങളെ കുറിച്ച് പറയുന്നത്.

നീലുവിനെപ്പോലെയുള്ള ഭാര്യയെ കിട്ടിയാല്‍ നന്നായിരുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ കാണാറുണ്ട്. നീലു അങ്ങേയറ്റം ക്ഷമിക്കുന്നയാളാണ്. ക്ഷമയുടെ നെല്ലിപ്പലകയും പിന്നിടുമ്പോളാണ് ദേഷ്യപ്പെടുന്നത്. വീട്ടില്‍ ചില കാര്യങ്ങള്‍ക്കൊക്കെ ദേഷ്യപ്പെടാറുണ്ട്. വീട്ടില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ താന്‍ കുറച്ച് പഴഞ്ചനാണെന്നും താരം പറയുന്നു. കുടുംബ പ്രേക്ഷകര്‍ എല്ലാം വീട്ടമ്മ എന്ന സ്ഥാനമാണ് തനിക്ക് നല്‍കിയിട്ടുള്ളത്. അഭിമാനിക്കാന്‍ പറ്റുന്ന കാര്യമാണിത്. നടി എന്നതിനും അപ്പുറത്ത് അവരുടെ വീട്ടിലെ ഒരംഗമായാണ് കാണുന്നത്.

എന്നാൽ മുന്‍പ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ചും താരം  പറയുന്നു . കെകെ രാജീവിന്റെ ഒരു സീരിയില്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആ സംഭവം. പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വെച്ച് പിടിച്ച് തള്ളുകയായിരുന്നു.

എപ്പോഴും ബഹളമുള്ള ജീവിതമൊന്നും തനിക്കിഷ്ടമില്ല. ജീവിക്കാനായുള്ള നെട്ടോട്ടമൊക്കെ അത്ര താല്‍പര്യമില്ല. മക്കള്‍ക്ക് വേണ്ടി പേരന്‍സ് കുറേ സ്വത്തുണ്ടാക്കി, ഒരു പ്രായം വമ്പപ്പോള്‍ എല്ലാം പോയി. മക്കള്‍ക്ക് വേണ്ടി ഒരുപാട് സമ്പാദിക്കുന്നതില്‍ കാര്യമില്ല. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക. അവര് ജോലി ചെയ്ത് അവര്‍ക്കുള്ളത് അവരുണ്ടാക്കുക. ഏകദേശം കാര്യങ്ങളൊക്കെ ചെയ്തു. ഇളയവള്‍ക്ക് ജോലിയും വിവാഹവുമായാല്‍ സമാധാനമാണ്.

shortlink

Related Articles

Post Your Comments


Back to top button