
ശിശുദിനത്തില്‍ വളരെ രാസകരമായ ഒരു ചിത്രം പങ്കുവച്ച് എത്തിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്. തന്റെയും ,ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രവും മകന് ഇസഹാക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന് ശിശുദിനാശംസകള്‍ നേര്‍ന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന ആശംസയും താരം ആരാധകര്‍ക്കായി നല്‍കുന്നുണ്ട്.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. ഇസഹാക്ക് ബോബന് കുഞ്ചാക്കോ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്. കുഞ്ഞ് വന്ന ശേഷമുള്ള ഓരോ ആഘോഷവും ചാക്കോച്ചനും പ്രിയയ്ക്കും സ്പെഷ്യലാണ്. മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
Post Your Comments