CinemaGeneralLatest NewsMollywoodNEWS

റിലീസിന്റെ ദിവസം പത്ത് പോസ്റ്റര്‍ ഒട്ടിച്ചു, തിയേറ്ററില്‍ നിലംപതിച്ച എംടി-ഹരിഹരന്‍ സിനിമ

2013-ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ചരിത്ര പ്രാധാന്യമുള്ള സിനിമയെങ്കിലും എംടി – ഹരിഹരന്‍ ചിത്രങ്ങള്‍ മലയാള സിനിമയുടെ വിപണന മൂല്യം ഉയര്‍ത്തി കാട്ടിയ സിനിമകളായിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’, ‘നഖക്ഷതങ്ങള്‍’, ‘പഴശ്ശി രാജ’ തുടങ്ങിയ ചിത്രങ്ങളൊക്കെ ചരിത്ര വിജയങ്ങളായ സിനിമകളായിരുന്നു!. നിരൂപക പ്രശംസയും കൊമെഴ്സിയല്‍ വിജയവും ഒരുപോലെ സ്വന്തമാക്കാറുള്ള അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ തിയേറ്ററില്‍ വിജയമാകാതെ പോകുകയും ഒരു രീതിയിലും ശ്രദ്ധ നേടാതിരിക്കുകയും ചെയ്ത എംടി – ഹരിഹരന്‍ ടീമിന്റെ സിനിമയാണ് ‘ഏഴാമത്തെ വരവ്’. 2013-ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിനീത്, ഭാവന എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ യാതൊരു വിധമായ ചലനവും ഉണ്ടാക്കാതെ പോയ ,ഏഴാമത്തെ വരവ്, മാര്‍ക്കറ്റിംഗിലെ പാളിച്ച കൊണ്ടാണ് പരാജയം സംഭവിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹരിഹരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.

എംടി-ഹരിഹരന്‍ സിനിമകള്‍ക്ക് ഇവിടെ കൃത്യമായ ഒരു പ്രേക്ഷകര്‍ ഉണ്ടായിരുന്നുവെന്നും മാര്‍ ക്കറ്റിംഗ് പാളിച്ച കൊണ്ട് അവര്‍ പോലും ഈ സിനിമ കാണാതെ പോയെന്നും ഹരിഹരന്‍ പറയുന്നു. റിലീസിന്റെ ദിവസം പത്ത് പോസ്റ്റര്‍ ഒട്ടിച്ചതെന്നതൊഴിച്ചാല്‍ കാര്യമായ ഒരു പ്രമോഷനും ചിത്രത്തിന് ഉണ്ടായിരുന്നില്ലെന്നും ഹരിഹരന്‍ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ സിനിമ മഹാ വിജയം സ്വന്തമാക്കിയേനെ എന്നല്ല താന്‍ അര്‍ത്ഥമാക്കിയതെന്നും പക്ഷെ ഇത്രയും ദയനീയമായ ഒരു അവസ്ഥ സിനിമയ്ക്ക് വരില്ലായിരുന്നുവെന്നും അഭിമുഖ പരിപാടിയില്‍ ഹരിഹരന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button