ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. കഴിഞ്ഞ വര്‍ഷം നവംബര്‍ 14,15 തിയ്യതികളിലായാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇറ്റലിയിലെ ലേക് കോമോയില്‍ വെച്ചായിരുന്നു ചടങ്ങ്.
ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്നോടിയായി ഇരുവരും നടത്തിയ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വലിയ ആഘോഷങ്ങളുമില്ലാതെ വിവാഹ വാര്‍ഷികം തീര്‍ത്ഥാടനമാക്കി മാറ്റാനാണ് ഇരുവരുടെയും തീരുമാനമെ ന്നാണ് ചിത്രങ്ങളിലൂടെ കാണാൻ കഴിയുന്നത്. ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ദീപിക തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്.
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഞങ്ങള്‍ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി എന്നായിരുന്നു ദീപികാ പദുകോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനായി പോയത്.
Post Your Comments