ഒരു ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ കേരളത്തില്‍ നിന്നും അതിവേഗം ലോകമൊട്ടാകെ തരംഗമുണ്ടാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ബോളിവുഡില്‍ നിന്നടക്കമാണ് പ്രിയയെ തേടി അവസരങ്ങള്‍ എത്തിയത്. വലിയ പരസ്യ കമ്പനികളില്‍ മോഡലായിട്ടും പ്രിയ അഭിനയിച്ചിരുന്നു. എന്നാലിപ്പോള്‍ കാര്‍ണടകത്തില്‍ നിന്നും നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിരിക്കുകയാണ് ഒരു സൂപ്പര്‍ താരം.
നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഇരുന്ന വേദിയില്‍ അതിഥിയായി പ്രിയ വാര്യരെ ഇരുത്തിയത് അപമാനകരമാണെന്ന് പറഞ്ഞാണ് കന്നഡയിലെ പ്രമുഖ നടന്‍ ജഗ്ഗേഷ് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജഗ്ഗേഷ് ഈ കാര്യത്തെ കുറിച്ച് പറയുന്നത്. എന്നാൽ താരത്തിന്റെ പോസ്റ്റിന് രണ്ട് അഭിപ്രായങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വിമർശനങ്ങൾ നേരിടേണ്ടി വന്ന നടിയാണ് പ്രിയ. അതിനാൽ തന്നെ നടിയെ പിന്തുണച്ച് ഒരുപാട് പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
ജഗ്ഗേഷിന്റെ വാക്കുകളിലേക്ക്…
‘ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല. എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല, നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയോ അല്ല അവര്‍. അനാഥരെ പോറ്റി വളര്‍ത്തിയ മദര്‍ തെരേസയുമല്ല, ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെണ്‍കുട്ടിയാണിത്.
നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മാലനന്ദ സ്വാമിജിയ്ക്കും ഒപ്പമാണ് അവള്‍ വേദിയില്‍ ഇരുന്നത്. ഒക്കലിംഗ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ചടങ്ങായിരുന്നു അത്. നിരവധി പ്രതിഭകള്‍ക്ക് മുന്‍പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്? ചടങ്ങില്‍ നിന്നും വിട്ട് നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കപ്പെടുമായിരുന്നു’ എന്നുമാണ് ജഗ്ഗേഷ് കുറിച്ചത്.
Post Your Comments