സംഗീതലോകത്ത് ആറു പതിറ്റാണ്ടായി സ്വരമാധുരി പൊഴിക്കുന്ന സുശീലാമ്മയുടെ 84-ാം പിറന്നാള്‍ ആഘോഷമാക്കുയാണ് യുവഗായകർ. ഇരുപത്തിയൊന്ന് ഗായകര്‍ ചേര്‍ന്നാണ് സുശീലാമ്മയ്ക്ക് ഈ സ്നേഹോപഹാരം നൽകിയത്. ഗായിക ശ്വേത മോഹനും സംഘവുമാണ് സുശീലാമ്മയുടെ നാല് തമിഴ് പാട്ടുകള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുള്ള അക്കപ്പെല്ല രൂപത്തില്‍ ഗാനോപഹാരം ഒരുക്കിയിരിക്കുന്നത്.
പിറന്നാൾ ആഘോഷത്തിന് പുറമെ സുശീലാമ്മ പിന്നണി ഗാനരംഗത്ത് എത്തിയിട്ട് 65 വര്‍ഷം പൂര്ത്തീകരിച്ചതിന്റയെ ആദരം കൂടിയാണ് ഇത്. ശ്വേത, സുജാത മോഹന്‍, ഉണ്ണികൃഷ്ണന്, അനുരാധ ശ്രീരാം, വിജയ് യേശുദാസ്, ബെന്നി ദയാല്‍, ഹരിചരണ്‍, നരേഷ് അയ്യര്‍, ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം പുതിയ ഗായകരും ഇതില്‍ എത്തുന്നുണ്ട്.
സുശീലാമ്മ എന്ന ഇതിഹാസ ഗായികയ്ക്ക് ഒരു ആദരവ് നല്കാന് ഇതിലും നല്ല സമയം വേറെയില്ല. കാരണം ഇപ്പോള്‍ സംഗീതജീവിതത്തിന്റെ 65-ാം വര്‍ഷത്തിലാണ് സുശീലാമ്മ. ഞങ്ങളെപ്പോലുള്ള യുവഗായകര്‍ക്ക് അങ്ങനെയൊരു നേട്ടത്തെ കുറിച്ച് സങ്കല്പ്പിക്കാന് പോലും പറ്റില്ല. സുശീലാമ്മയോടുള്ള ആദരസൂചകമായി ഇപ്പോള്‍ പുറത്തിറക്കിയ ഈ ഗാനത്തില്‍ ഭാഗമായ എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു.’ ഫെയ്സ്ബുക്കില്‍ ഈ ഗാനം പങ്കു വച്ചു കൊണ്ട് ശ്വേത മോഹൻ കുറിച്ചു.
Post Your Comments