GeneralLatest NewsMollywoodMovie Gossips

നടി നിക്കി ഗല്‍റാണി വിവാഹിതയാവുന്നു!!

നിങ്ങള്‍ തമ്മില്‍ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് ചോദിച്ചെങ്കിലും വ്യക്തമായി ഉത്തരം പറയാന്‍ നിക്കി മടിച്ചു

വെള്ളിമൂങ്ങ, ഒരു സെക്കന്റ്‌ക്ലാസ് യാത്ര എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിക്കി ഗല്‍റാണി വിവാഹിതയാകുന്നുവെന്നു റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയാണ് താരത്തിന്റെ പുതിയ ചിത്രം. ബാലതാരമായി എത്തിയ നടന്‍ അരുണ്‍ആണ് താരത്തിന്റെ നായകന്‍. അരുണും നിക്കിയും സിനിമയുടെ വിശേഷങ്ങളുമായി ജെ ബി ജംഗഷന്‍ പരിപാടിയിലെത്തിയിരുന്നു. ഈ ഷോയിലാണ് പ്രണയത്തില്‍ ആണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നുമുള്ള സൂചന നിക്കി നല്‍കിയത്.

Nikki-Galrani

ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അരുണ്‍ കുമാര്‍ അടുത്തിടെയാണ് വിവാഹിതനായത്. അരുണിന്റെത് പ്രണയവിവാഹമായിരുന്നു. കുടുംബ സുഹൃത്തുമായി എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നും അരുണ്‍ പങ്കുവച്ചു. നിക്കിയോട് ഇത് കണ്ടു പഠിക്കാന്‍ ആയിരുന്നു അവതാരകന്‍ ഉപദേശിച്ചത്. എന്തെങ്കിലും കമ്മിറ്റ്‌മെന്റ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജീവിത്തെ കുറിച്ച്‌ വ്യക്തമായ ധാരണ തനിക്കുണ്ടെന്നും നിക്കി പറയുന്നു.

READ ALSO: എന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു രണ്ടാം വിവാഹം; അഭിനവ് കെഹ്ലിയിൽ നിന്നും നേരിട്ട മോശനുഭവത്തെ കുറിച്ച് താരം

നിങ്ങള്‍ തമ്മില്‍ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് ചോദിച്ചെങ്കിലും വ്യക്തമായി ഉത്തരം പറയാന്‍ മടിച്ച നിക്കി ഞങ്ങള്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടുമുട്ടിയതെന്ന് പങ്കുവച്ചു. അതാരാണെന്ന് അധികം വൈകാതെ തന്നെ വ്യക്തമാക്കുമെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നുള്ള കാര്യവും നിക്കി ഗല്‍റാണി തുറന്നു പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button