CinemaGeneralLatest NewsMollywoodNEWS

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ; മസാല കോഫി ബാന്റ് വിടാനൊരുങ്ങി സൂരജ് സന്തോഷ്

ഞങ്ങളുടേത് രണ്ടു വഴികളാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം

മസാല കോഫി എന്ന മ്യൂസിക് ബാന്റിലൂടെ സംഗീത പ്രേമികൾക്ക് സുപരിചിതനായ ഗായകനാണ് സൂരജ് സന്തോഷ് . നിരവധി ഹിറ്റ് ഗാനങ്ങളാണ് സൂരജ് സന്തോഷ് മസാല കോഫിയുമായി ചേർന്ന് ആലപിച്ചിരുന്നത്. ഇപ്പോഴിതാ ആറു വര്‍ഷങ്ങളായുള്ള സംഗീതകൂട്ടായ്മയ്ക്കു ശേഷം മസാല കോഫി വിടാനൊരുകുകയാണ് സൂരജ് സന്തോഷ്. വ്യക്തിപരമായ ചില അഭിപ്രായവ്യത്യാസങ്ങളാണ് ബാന്റ് വിടാന്‍ കാരണമെന്നും സമാധാനപരമായ വേര്‍പിരിയലാണെന്നും സൂരജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

പോസ്റ്റിന്റയെ പൂർണരൂപം……………….

മസാല കോഫി എന്ന ബാന്റുമായുള്ള ആറു വര്‍ഷത്തെ തൃപ്തികരമായ സേവനത്തിനു ശേഷം ബാന്റും ഞാനും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടേത് രണ്ടു വഴികളാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. സംതൃപ്തിയോടെ, വാക്കു തര്‍ക്കങ്ങളില്ലാതെ സമാധാനപരമായ വേര്‍പിരിയലാണ് ഉദ്ദേശിക്കുന്നത്.

‘മസാല കോഫിക്ക് എല്ലാ വിജയങ്ങളും നേരുന്നു. എന്റെ പിന്തുണയും പ്രോത്സാഹനവും എന്നും ബാന്റിനൊപ്പം ഉണ്ടാകും. ബാന്റിന്റെ വിജയത്തില്‍ ഞാനും തീര്‍ച്ചയായും ആഹ്ലാദിക്കും.

എന്റെ കരിയറിലെ ഇനി വരുന്ന ഓരോ പ്രൊജക്ടുകളെക്കുറിച്ചും ഞാന്‍ നിങ്ങളെ അറിയിക്കും. എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിമര്‍ശകരുമാണ് എന്റെ കരുത്ത്. നിങ്ങള്‍ നിങ്ങളാണെന്ന പോലെ ഞാന്‍ ഞാനാണ് സൂരജ് കുറിച്ചു.

കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത ബാന്റായ മസാല കോഫിയുടെ സ്ഥാപകനും പ്രധാന ഗായകനുമാണ് സൂരജ്. ഉറിയടി, ഹലോ നമസ്‌തേ തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതം നല്‍കിയിട്ടുള്ള ബാന്റിന്റെ കിമയ എന്ന ആല്‍ബവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിരാമായണം, സോളോ എന്നീ ചിത്രങ്ങളിലും മസാല കോഫിയുടെ ഗാനങ്ങളുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവും സിനിമയില്‍ തിരക്കുള്ള ഗായകനുമായ സൂരജ് സന്തോഷ് ഗപ്പി എന്ന ചിത്രത്തിലെ ‘തനിയെ മിഴികള്‍’ എന്ന പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

shortlink

Post Your Comments


Back to top button