മോഹന്‍ലാല്‍-ദിലീപ് കൂട്ടുകെട്ടില്‍ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. രണ്ട് സിനിമകളില്‍ മോഹന്‍ലാലിന്റെ അനിയന്റെ വേഷത്തിലായിരുന്നു ദിലീപ് അഭിനയിച്ചിരുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും തന്റെ ജ്യേഷ്ട സഹോദരനാണ് ലാലേട്ടനെന്ന് പറയുകയാണ് താരം.
ലാലേട്ടനെ തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ലെന്നും അദ്ദേഹത്തെ മറക്കണമെങ്കില്‍ താന്‍ തന്റെ സിനിമകളെ മറക്കണമെന്നും ദിലീപ് പറയുന്നു. ഞാന്‍ ആദ്യമായി കമല്‍ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ചേരുന്നത് ലാലേട്ടന് നായകനായ വിഷ്ണു ലോകം എന്ന സിനിമയിലൂടെ ആണെന്നും അന്ന് ആ സെറ്റില്‍ വെച്ച് ലാലേട്ടന്റെ മുന്നിലാണ് താന്‍ ആദ്യമായി ക്ലാപ് അടിച്ചു സിനിമാ ജീവിതം ആരംഭിക്കുന്നതെന്നും ദിലീപ് പറയുന്നു.
താന്‍ ലാലേട്ടനെ അനുകരിച്ച് കൊണ്ട് സെറ്റിലൊക്കെ തമാശയും കാര്യങ്ങളുമൊക്കെയായിട്ടാണ് മുന്നോട്ടുപോയത്. വളരെ സ്നേഹത്തോടെയാണ് അദ്ദേഹം തന്നോട് പെരുമാറിയിട്ടുളളതെന്നും ദിലീപ് പറയുന്നു. ഉളളടക്കം എന്ന കമല്‍ സംവിധാനം ചെയ്ത സിനിമയുടെ സെറ്റില്‍ വെച്ചാണ് ലാലേട്ടനുമായി കൂടുതല്‍ അടുത്തതെന്നും ദിലീപ് പറഞ്ഞു.
Post Your Comments