തമിഴിലും തെലുങ്കിലും മലയാളത്തിലുമായി തിളങ്ങി നില്ക്കുന്ന താരമാണ് ബോബി സിംഹ. ഇപ്പോഴിതാ നടൻ വീണ്ടും അച്ഛനായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബോബി സിംഹയ്ക്ക് നവംബര്‍ പതിനൊന്നിന് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്തയാണ് പ്രശ്സത ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്ത് വിട്ടിരിക്കുന്നത്. വാര്‍ത്ത വന്നതോടെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
‘നടന് ബോബി സിംഹ ഒരു അച്ഛനായി. ബോബിയുടെ ഭാര്യ രശ്മി മേനോന് ഒരു ആണ് കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നുമായിരുന്നു രമേഷ് ബാലയുടെ ട്വീറ്റ്. 2016 ലായിരുന്നു ബോബി സിംഹയും രശ്മി മേനോനും തമ്മില്‍ വിവാഹിതരാവുന്നത്. 2017 ല്‍ ഇരുവര്‍ക്കും ഒരു മകള്‍ പിറന്നിരുന്നു. മുദ്ര സിംഹ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.
Post Your Comments