വിനയന് സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടപയ്യന്’ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ഗംഭീരമായ വില്ലന്‍ വേഷത്തിലൂടെ കയ്യടി നേടിയ ഇന്ദ്രജിത്തിന് വലിയ ബ്രേക്ക് സമ്മാനിച്ചത് മീശമാധവനിലെ ഈപ്പന് പാപ്പച്ചി എന്ന പോലീസ് കഥാപാത്രമാണ്.
ലാല്‍ ജോസ് എന്ന സംവിധായകന് ഇന്ദ്രജിത്തിനെ പരിചപ്പെടുത്തുന്നത് ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്‍ണിമയാണ്, മീശ മാധവന് മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ നായികയായിരുന്നു പൂര്‍ണിമ. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പ്രണയം അരങ്ങേറുന്ന കാലഘട്ടമായിരുന്നു അത്. രണ്ടാം ഭാവത്തിന്റെ സെറ്റില്‍ വെച്ച് ലാല്‍ ജോസിന്റെ ഫോണില്‍ നിന്നായിരുന്നു പൂര്‍ണിമ തന്റെ പ്രണയ നായകനായ ഇന്ദ്രജിത്തിനെ വിളിച്ചിരുന്നത്, അങ്ങനെ ലാല്‍ജോസും ഇന്ദ്രജിത്തും തമ്മില്‍ നല്ല സൗഹൃദത്തിലാകുകയും അടുത്ത തന്റെ സിനിമയിലെ വില്ലന്‍ വേഷത്തിനായി ഇന്ദ്രജിത്തിനെ ലാല്‍ ജോസ് ക്ഷണിക്കുകയും ചെയ്തു. രണ്ടാം ഭാവം വലിയ ഒരു പരാജയമായിരുന്നുവെങ്കിലും ‘മീശമാധവന്’ എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് ഹിറ്റ് സംവിധായകനെന്ന പദവി തിരിച്ചു പിടിച്ചു. ഇന്ദ്രജിത്തിനും വലിയ വഴിത്തിരിവായി മാറിയ ‘മീശമാധവന്’ മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റായി. പിന്നീടുള്ള ലാല്‍ ജോസിന്റെ ഒട്ടുമിക്ക സിനിമകളും ഇന്ദ്രജിത്ത് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
Post Your Comments