ഋഷ്യശൃംഗനെ വശീകരിച്ച വൈശാലിയെ ഇന്നും മലയാളികള്‍ മറക്കാനിടയില്ല. ഇപ്പോഴിതാ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുപര്‍ണ ആനന്ദ്. ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടി ഈ കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴിതാ താന്‍ അഭിനയിച്ചിരുന്ന കാലത്തും കൗസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നതിനെ കുറിച്ച് നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. കാസ്റ്റിങ് കൗച്ച് ദുഃഖകരമായ കാര്യമാണ്. താന്‍ അഭിനയിച്ചിരുന്ന കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു. ഇന്നും സിനിമ പുരുഷകേന്ദ്രീകൃതമാണ്. അതിനാല്‍ തന്നെ സിനിമയിലെ സത്രീ കൂട്ടായ്മയെ താന്‍ സ്വാഗതം ചെയ്യുന്നതായി പറയുകയാണ് സുപര്‍ണ. അവസരം ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നടി പറയുന്നു.
1988-ല്‍ ഭരതന്‍ ഒരുക്കിയ ‘വൈശാലി’യിലെ നായകനും നായികയും ഒരു പോലെ ശ്രദ്ധേയമായിരുന്നു. ഋഷ്യശൃംഗനായി എത്തിയ സഞ്ജയും സുപര്‍ണയും വിവാഹിതരായിരുന്നു. 2007-ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളുണ്ട്.
Post Your Comments