സിനിമയിൽ ജോളിയായി നടക്കുന്ന സൂപ്പർ താരങ്ങളിൽ ഭൂരിഭാഗം പേർക്കും പറയാനുണ്ടാകും കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്റേയും കഥകൾ. ഇപ്പേഴിത അത്തരത്തിലുളള ഹൃദയസ്പർശിയായ ഒരു കഥ വെളിപ്പെടുത്തുകയാണ് നടൻ സെയ്ഫ അലിഖാൻ. രാജീവ് മാസന്തയ്ക്കൊപ്പമുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവിത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ചും സ്വന്തം അധ്വാനത്തിലൂടെ തിരികെ പിടിച്ച പാരമ്പര്യത്തെ കുറിച്ചുമാണ് താരം പറയുന്നത്. ബോളിവുഡ് താരം എന്നതിലുപരി പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നാണ് സെയ്ഫ് അലിഖാനെ അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായ പാലസുകളിൽ ഒന്നാണ് പട്ടൗഡി. തനിയ്ക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തായിരുന്നു. എന്നാൽ ഇടക്കാലത്ത് ആ പാലസ് തനിയ്ക്ക് നഷ്ടപ്പെട്ടു. പിന്നീട് അത് തിരിച്ചു പിടിക്കുകയായിരകുന്നു
അച്ഛൻ മൺസൂർ അലിഖാന്റെ മരണത്തെ തുടർന്ന് കൊട്ടാരം പാട്ടത്തിന് നൽകേണ്ടി വന്നത്.800 കോടി വിലമതിക്കുന്ന കൊട്ടാരം നിമ്റാണ ഹോട്ടലിനാണ് പാട്ടത്തിന് നൽകേണ്ടി വന്നത് . എന്നാൽ പിന്നീട് അഭിനയിച്ച് ലഭിച്ച പ്രതിഫലം കൊണ്ട് ഇത് തിരികെ വാങ്ങുകയായിരുന്നു. 2014 ലാണ് സെയ്ഫ് കൊട്ടാരം തിരികെ വാങ്ങുന്നത്. ഇന്ന് സെയ്ഫിനും കുടുംബവും അവധി ആഘോഷിക്കുന്നത് പട്ടൗഡി പാലസിലാണ്.
കൊളോണിയിൽ മാതൃകയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. റോബര്‍ട്ട് ടോര്‍ റൂസല്‍, കാള്‍ മോള്‍ട്ട് വോണ്‍ ഹെയിന്‍സ് എന്നീ ആര്‍ക്കിടെക്റ്റുമാരാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.
Post Your Comments