വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഏതു കാലഘട്ടത്തിലും ആഘോഷിക്കപ്പെടുന്ന സിനിമയാണ് മോഹന്‍ലാല്‍ – ഭദ്രന് ടീമിന്റെ ‘സ്ഫടികം’. അത്രയധികം ലൈവായി പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്ന ‘സ്ഫടികം’ എന്ന സിനിമയുടെ ചില അറിയാത്ത രഹസ്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഭദ്രന്
‘സ്ഫടികം’ എന്ന സിനിമ ചെയ്യുമ്പോള്‍ എനിക്ക് അതിന്റെ നിര്‍മ്മാതാവ് വലിയ ഒരു തുകയാണ് പ്രതിഫലമായി ഓഫര്‍ ചെയ്തത്. മോഹന്‍ലാലിനും മേലെയുള്ള പ്രതിഫലമായിരുന്നു അത്. പക്ഷെ നിര്‍മ്മാതാവ് എന്നോട് രണ്ടു നിബന്ധനവെച്ചു. ഒന്ന് ആട് തോമയ്ക്ക് റെയ്ബാന്‍ ഗ്ലാസ് വേണം, രണ്ടു ആട് തോമയുടെ തുണി പറിച്ചടി ഒരുകാരണവശാലും ഒഴിവാക്കരുത്. പിന്നെയും അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞു. ‘സ്ഫടികം’ എന്ന പേര് മാറ്റി ‘ആട് തോമ’ എന്ന് സിനിമയ്ക്ക് പേരിടണമെന്നു ‘സ്ഫടികം’ എന്ന പേര് മാറ്റി ‘ആട് തോമ’ എന്ന് പേരിട്ടാല്‍ അത് എന്റെ മരണത്തിനു തുല്യമാണെന്നായിരുന്നു’ എന്റെ മറുപടി. കാരണം ഇതൊരു പേരന്റിംഗ് വിഷയം പറയുന്ന സിനിമയാണ്. തിലകന് ചേട്ടന്റെ കഥാപാത്രത്തിന്റെ ആംഗിളിലൂടെ മാത്രമേ എനിക്ക് ഈ സിനിമ കാണാന്‍ സാധിക്കൂള്ളൂ. അവിടെ ‘സ്ഫടികം’ എന്ന പേരിനോളം യോജിക്കുന്ന മറ്റൊന്നില്ല. സ്ഫടികം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാനും നിര്‍മ്മാതാവിന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു അത് ഒരിക്കലും സാധ്യമല്ല. കാരണം ജയിലില്‍ പോകുന്ന ആട് തോമയ്ക്ക് തിരിച്ചിറങ്ങുമ്പോള്‍ ഒരിക്കലും വീണ്ടും ഒരു ആട് തോമയകാന് സാധിക്കില്ല. ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു സ്ഫടികത്തിലെ ചില അറിയാക്കഥകളെക്കുറിച്ച് ഭദ്രന് പങ്കുവെച്ചത്.
Post Your Comments