മലയാളത്തിലെ നടിമാര്‍ക്ക് ഡബ്ബ് ചെയ്യുന്നതില്‍ ആത്മവിശ്വാസം കുറവായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കഴിവതും മലയാളത്തിലെ എല്ലാ നടിമാരോടും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്ന് താന്‍ പറയുമായിരുന്നുവെന്നും. പക്ഷെ പലരും അതില്‍ നിന്ന് പിന്തിരിഞ്ഞുവെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഭാഗ്യലക്ഷ്മി പറയുന്നു.
പാര്‍വതി ഒരു ഫിലിമില്‍ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ പാര്‍വതിയോട് പറഞ്ഞിരുന്നു ‘പാര്‍വതി നീ സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. അങ്ങനെ പാര്‍വതിക്ക് ഞാന്‍ മൈക്കിന്റെ മുന്പില് നിര്‍ത്തി പഠിപ്പിച്ച് കൊടുത്തൂ. പാര്‍വതിയുടെ പ്രശ്നം എന്തെന്നാല്‍ പാര്‍വതി വളരെ ലോ വോയിസില്‍ മാത്രമേ സംസാരിക്കുള്ളൂ. പാര്‍വതി ദേഷ്യപ്പെടുന്ന സീന്‍ ആണെങ്കില്‍ പോലും അവരുടെ ശബ്ദത്തില്‍ ആ ശക്തി വരില്ല പക്ഷെ മുഖഭാവം കറക്റ്റ് ആയിരിക്കും. ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയുടെ ഡബ്ബിംഗിനെ കാവ്യയോടും ഞാന്‍ പറഞ്ഞു ‘നീ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു പഠിക്കൂവെന്ന്’, പക്ഷെ കാവ്യയും എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞു മാറിനില്‍ക്കുകയായിരുന്നു. അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. ‘തൂവല്‍ കൊട്ടാരം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. മഞ്ജു അത് പെട്ടെന്ന് ക്ലിക്ക് ചെയ്യുകയും, തനിക്ക് തന്റെ ശബ്ദം തന്നെ വേണമെന്നു ഒരു വാശിയുണ്ടാകുകയും ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നടി മഞ്ജു വാര്യര്‍ ആണെന്ന് പറയാറുണ്ട്. ശരിയാണ് മഞ്ജു മികച്ച നടി തന്നെയാണ്. പക്ഷെ മഞ്ജുവിനെ പോലെ കഴിവുള്ള നടിമാര്‍ വേറെയും ഇവിടെയുണ്ട് പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം’.ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
Post Your Comments