
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യൻ സിനിമയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റയെ ആരോഗ്യനില മെച്ചപ്പെട്ടു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലതാ മങ്കേഷ്കറിന് പ്രവേശിപ്പിച്ചിരിക്കുന്നത്.
താരത്തിന്റയെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലത മങ്കേഷ്കറുടെ മരുമകള്‍ രചന ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ‘ആരോഗ്യനില മോശമാണെന്ന വാര്‍ത്തകള്‍ ശരിയല്ല. ലത മങ്കേഷ്കറുടെ ആരോഗ്യനില ഗുരുതരമല്ല. ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. എത്രയും പെട്ടന്ന് ആരോഗ്യവതിയാകും’ രചന പറഞ്ഞു.
Post Your Comments