
ജോലിയെടുത്ത് തളരുന്ന നഗരവാസികളുടെ ‘ ഉല്ലാസക്കുറവ് ‘ പരിഹരിക്കാനായി പബ്ബുകള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയ്ക്കെതിരെ പരിഹാസവുമായി നടന്‍ ജോയ് മാത്യൂ. മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? എന്ന് ഫെയ്‌സ് ബുക്കിലൂടെ അദ്ദേഹം ചോദിച്ചു.
നഗരവാസികളുടെ തൊഴില്‍ക്ഷീണം പരിഹരിക്കുന്നതിനപ്പുറം ഗ്രാമീണരായ കര്‍ഷകത്തൊഴിലാളികള്‍ പകലന്തിയോളം പണിയെടുത്ത് തളരുമ്പോള്‍ സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്നും ചെത്തി കള്ളെടുക്കാനുള്ള സൗകര്യമാണ് ആദ്യം ചെയ്യേണ്ടത്, നവോത്ഥാനം നടപ്പാക്കേണ്ടത് ഇങ്ങനയൊക്കെയല്ലേ ? എന്ന ചോദ്യവും ജോയ് മാത്യു ഉന്നയിക്കുന്നു.
പോസ്റ്റ് പൂര്‍ണ്ണരൂപം
ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ !
മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും
അനുമതി കൊടുത്തൂടെ?
ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക
ഇക്കാര്യത്തിൽ സഖാക്കൾക്കും ഭിന്നാഭിപ്രായം ഉണ്ടാവാൻ വഴിയില്ല
Post Your Comments