CinemaGeneralLatest NewsMollywoodNEWS

‘ചായയും പുട്ടും കഴിക്കാന്‍ പറയുന്ന രംഗം ആയിരുന്നു’ ; മമ്മൂക്കയെ ആദ്യമായി നേരില്‍കണ്ട അനുഭവം വെളിപ്പെടുത്തി  – ദിലീപ്‌

ടിവിയില്‍ മിമിക്രി പരിപാടി അവതരിപ്പിച്ച തന്നെയും അബിയേയും മമ്മൂക്ക വേഗം തിരിച്ചറിഞ്ഞു

മലയാളത്തിൽ നിരവധി ചിത്രങ്ങളിലാണ് ദിലീപും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ  മെഗാസ്റ്റാറിനെ ആദ്യമായി നേരില്‍കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജനപ്രിയ നായകന്‍ ദിലീപ്.

താന്‍ ആദ്യമായി നേരിട്ട് കണ്ട ഹീറോ മമ്മൂക്കയാണെന്നാണ് ദിലീപ് പറഞ്ഞത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ വീടീന്‌റെ അടുത്ത് മമ്മൂക്ക അഭിനയിച്ച ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നുവെന്ന് ദിലീപ് പറയുന്നു.

അന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് മമ്മൂട്ടി എന്ന നടനെ ആദ്യമായി കാണുന്നത്. റീന എന്ന നടിയുടെ കഥാപാത്രത്തിനോട് ചായയും പുട്ടും ഒകെ മമ്മൂട്ടി കഴിക്കാന്‍ പറയുന്ന ഒരു രംഗം ആയിരുന്നു അന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത് എന്നും ദീലിപ് ഓര്‍ക്കുന്നു. സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടതെന്നും ടിവിയില്‍ മിമിക്രി പരിപാടി അവതരിപ്പിച്ച തന്നെയും അബിയേയും മമ്മൂക്ക വേഗം തിരിച്ചറിഞ്ഞു. തുടര്‍ന്ന് മഴയെത്തും മുന്‍പേ എന്ന കമല്‍ ചിത്രത്തില്‍ മമ്മൂക്ക അഭിനയിക്കുമ്പോള്‍ താന്‍ അതില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നുവെന്നും ദിലീപ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button