കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ചന്ദ്രാ ലക്ഷ്മൺ. ജനപ്രിയ പരമ്പരയായിരുന്ന‘സ്വന്ത’ത്തിലെ, സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിലും തിളങ്ങിയിരുന്നു. മലയാളത്തിലും തമിഴിലുമുൾപ്പടെ, സീരിയൽ രംഗത്ത് ഹിറ്റ് കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
ഒന്‍പത് വര്‍ഷങ്ങളായി മലയാളത്തില്‍ നിന്നും മാറി നില്‍ക്കുന്ന താരം അച്ഛനും അമ്മയ്ക്കും ഒപ്പം ചെന്നൈയിലാണ് താമസം. സ്വന്തമായി വീട് വാങ്ങാതെ വാടക വീട്ടില്‍ കഴിയുകയാണ് ഈ താര കുടുംബം. അതിനെക്കുറിച്ച് ചന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ..
”കൊച്ചിയിലെ വീട് വിറ്റിട്ടാണ് ഞങ്ങൾ ചെന്നൈയിൽ ഫ്ളാറ്റ് വാങ്ങിയത്. പക്ഷേ, കുറേ പ്രശ്നങ്ങൾ ഉണ്ടായി. ആ ഫ്ളാറ്റില്‍ താമസിക്കാന് തുടങ്ങിയ ശേഷം ഞങ്ങൾ മൂന്നു പേർക്കും അപകടങ്ങൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഞാന്‍ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്, സൈക്കിളിൽ വീട്ടിലേക്കു പോകുമ്പോൾ വീണു. തലയിടിച്ചു. ഒരു കാറ് തൊട്ടടുത്തെത്തി ബ്രേക്ക് ചെയ്തില്ലായിരുന്നു എങ്കിൽ ദുരന്തം ഉറപ്പായിരുന്നു. പിന്നീട് നോക്കിയപ്പോൾ ആ വീട്ടിൽ വാസ്തുവിന്റെ പ്രശ്നങ്ങൾ കണ്ടു. ഒടുവിൽ അത് വിറ്റു. പിന്നീട് സ്വന്തമായി വീട് വാങ്ങിയിട്ടില്ല. ഇപ്പോഴും അഡയാറിൽ ഒരു വാടകവീട്ടിലാണ് താമസം.”
Post Your Comments