CinemaGeneralLatest NewsMollywoodNEWS

അച്ഛനെ ഒന്ന് പോയി കണ്ടോളൂ; ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ട ആ ദിവസം; വികാര നിര്‍ഭരയായി ആര്യ

അവിടെ ഞാന്‍ കണ്ടു.കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ആര്യ. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് എത്തിരിക്കുകയാണ് നടി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയം അഭിമുഖീകരിച്ച ദിവസം എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നാണ് ആര്യയുടെ അച്ഛന്‍ മരണമടയുന്നത്.

പോസ്റ്റിന്റയെ പൂർണരൂപം…………….

ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്‍റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഒരു നേഴ്സ് ഈ ഡോര്‍ കടന്നു വന്ന് എന്നോട് പറഞ്ഞത്, അച്ഛനെ ഒന്ന് പോയി കണ്ടോളൂ എന്ന്.

അവിടെ ഞാന്‍ കണ്ടു.കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു. എല്ലാ ധൈര്യവുമെടുത്ത് ഞാന്‍ അച്ഛനെ വിളിച്ചു, അച്ഛനെ ഉണര്‍ത്താന്‍, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍, കാരണം അച്ഛനെ പറഞ്ഞയക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, അന്നത്തെ ദിവസം എനിക്ക് സംഭവിക്കുന്നതിനെ അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ..അച്ഛന്‍ പോയി, എന്‍റെ കാലിനടിയിലെ മണ്ണും പൂര്‍ണമായും ഒലിച്ച് പോയി.

അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. . ഏത് വിഷമ ഘട്ടങ്ങളിലും എന്‍റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി…ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്‍റെ ജീവിതം….

.

shortlink

Related Articles

Post Your Comments


Back to top button