ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പെട്ടെന്നുള്ള ആശുപത്രിവാസം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഒക്ടോബർ 25 നായിരുന്നു ബിഗ്ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം താരം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇപ്പോഴിത തന്റ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
ട്വിറ്റർ പേജിലൂടെയാണ് ബച്ചൻ ഇക്കാര്യം പങ്കുവെച്ചത്. ഇപ്പോൾ കാര്യങ്ങൾ അനുകൂല അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. അഞ്ച് കിലയോളം ശരീരഭാരം കുറഞ്ഞു. ആഹാരവും വിശ്രമവുമെല്ലാം കൃത്യമായിട്ടുണ്ട്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കാൻ ഡോക്ടമാർ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ മറ്റ് ചില കർശന നിർദ്ദേശവും നൽകിയിട്ടുണ്ട് അമിതാഭ് ബച്ചൻ കുറിച്ചു.
Post Your Comments