സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് ജോണി ആന്റണി. സംവിധായകനില്‍ നിന്ന് അഭിനേതാവിന്റെ വേഷത്തിലേയ്ക്ക് കൂടുമാറിയിരിക്കുകയാണ് താരമിപ്പോള്‍. ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകരില്‍ പലരും ചോദിക്കാറുണ്ടെന്ന് ജോണി ആന്റണി പറയുന്നു.
” ദിലീപും ഞാനും സിനിമയിലെത്തുന്നത് സമകാലീനരായാണ്. ദിലീപ് വിഷ്ണു ലോകത്തില്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായി വന്നു. ഞാന്‍ ചാഞ്ചാട്ടത്തിലൂടെയും. അന്നൊന്നും ദിലീപ് നടനാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പിന്നീട് ദിലീപ് നായകനായ പടങ്ങളില്‍ ഞാന്‍ അസിസ്റ്റന്റും അസോസിയേറ്റുമൊക്കെയായി വര്‍ക്കു ചെയ്തു. നീ പടം ചെയ്യുന്നില്ലേ എന്ന് ചോദിച്ച് എനിക്ക് ഡേറ്റു തന്നയാളാണ് ദിലീപ്. തിരക്കഥയടക്കമുള്ള കാര്യങ്ങള്‍ റെഡിയായപ്പോള്‍ നിര്‍മാണവും ദിലീപ് ഏറ്റെടുത്തു. അങ്ങനെയാണ് സി.ഐ.ഡി മൂസ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്‌നേഹവും കടപ്പാടും എന്നും ദിലീപിനോടുണ്ട്. ഇപ്പോഴും സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്ന് ദിലീപ് പറയാറുണ്ട്. അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാന്‍ പറ്റുന്നില്ല” – ജോണി ആന്റണി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments