
നടനായും തിരക്കഥാകൃത്തയും മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബിബിന്‍ ജോര്‍ജ് . താരത്തിന്റയെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു ഈ വര്‍ഷം ഉണ്ടായത്. സിനിമയിൽ തിളങ്ങി നില്‍ക്കുന്നതിനൊപ്പം താരത്തിന് ഒരു പെണ്‍കുഞ്ഞ് പിറന്നതും ഇക്കൊല്ലമാണ്.
ഇപ്പോഴിതാ മകളുടെ മാമ്മോദീസ വളരെ ആഘോഷത്തോടെ നടത്തിയിരിക്കുകയാണ് താരം. കൊച്ചിയില്‍വെച്ചായിരുന്നു മാമോദീസ. ചടങ്ങില്‍ മലയാള സിനിമാ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. നടി നമിത പ്രമോദ്, നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്, ധര്മജന്, മാനസ രാധകൃഷ്ണന്, അജയ് വാസുദേവ്, എന്നിവരെല്ലാം ശ്രദ്ധേയരായി.
കഴിഞ്ഞ വര്‍ഷം മേയ് 20 നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിവാഹം. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയായിരുന്നു ബിബിന്റെ ജീവിതസഖി.
Post Your Comments