സുരാജ് വെഞ്ഞാറമൂട് എന്ന നടന് നടന്നു കയറുന്നത് മലയാള സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്കാണ്, താരത്തിന്റെ സിനിമയിലെ പുതിയ പരിവേഷം ആരാധകരെ അമ്പരപ്പിക്കുമ്പോള്‍ പ്രകടമായ സ്നേഹം തന്നോട് കാണിക്കാതിരുന്ന തന്റെ അച്ഛന് തന്നെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.
സുരാജിന്റെ വാക്കുകള്‍
‘സിനിമയില്‍ വരുമ്പോള്‍ ചാന്‍സ് ചോദിച്ച് ജീവിതം നശിപ്പിക്കും എന്നൊരു പേടി അച്ഛനുണ്ടായിരുന്നു. മക്കളെ ഉദ്യോഗസ്ഥരാക്കണം എന്നായിരുന്നു ആഗ്രഹം. ഗൗരവ പ്രകൃതമായിരുന്നു അച്ചന്റെത്. ഒരിക്കല്‍ പോലും മോനെ മക്കളെ എന്നൊന്നും വിളിച്ചതായി ഓര്‍മയില്ല. അച്ഛന്റെ പേര് കേട്ടാല്‍ തന്നെ മടക്കി കുത്തിയ മുണ്ട് താനേ അഴിഞ്ഞു വീഴുമായിരുന്നു. നമ്മുടെ കൂട്ടുകാരെയൊക്കെ അവരുടെ അച്ചന്മാര് കെട്ടിപ്പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നിയിട്ടുണ്ട്. പക്ഷെ എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴാണ് അച്ഛന് ഞെട്ടിച്ചു കളഞ്ഞത്. കൂടെ നില്ക്കുന്ന ആളുകള്‍ക്കിടയിലൂടെ വന്നു എന്നെ കെട്ടിപ്പിടിച്ച് നൂറുമ്മ. നൂറ് ദേശീയ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു അത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഞാന്‍ ഞാന്‍ നിരീക്ഷിച്ചത് മുഴുവന്‍ എന്റെ അച്ഛന്റെ ജീവിതമാണ്’. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സുരാജ് പങ്കുവയ്ക്കുന്നു.
Post Your Comments