ഒറ്റ വീഡിയോ കൊണ്ട് ഒരാളുടെ തലവര തന്നെ മാറ്റിയേക്കുമെന്നതിന് തെളിവാണ് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് മധുര ശബ്ദത്തില്‍ പാടി സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന്, ആസ്വാദകരുടെ ഹൃദയം കീഴടക്കിയ രാണു മൊണ്ടാല്‍. ട്രെയിനില്‍ പാട്ടു പാടി നിത്യവൃത്തി കഴിക്കുകയായിരുന്ന രാണു ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് മുഷിഞ്ഞ വേഷത്തില്‍ ഒരുനേരത്തെ വിശപ്പടക്കാനായിരുന്നു തന്റെ കഴിവ് രാണു ഉപയോഗപ്പെടുത്തിയത്.
വീഡിയോ വൈറലായതോടെ ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയ രാണുവിനെക്കൊണ്ടു സിനിമയില്‍ പാടിച്ചു. പിന്നീട് അങ്ങോട്ട് രാണുവിന്റെ തലവര തന്നെ മാറുകയായിരുന്നു. ‘ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..
എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയ്യിലൊതുങ്ങും…’ റെക്കോര്‍ഡിങ് വിഡിയോ പങ്കുവച്ച് ഹിമേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെയായിരുന്നു. രാണുവിന്റെ മെയ്‌ക്കോവര്‍ ചിത്രങ്ങളും വൈറലായി. തെരുവോര ഗായിക ഒരു വീഡിയോ വൈറലായതോടെ ചലച്ചിത്ര പിന്നണിഗായികയാവുകയായിരുന്നു.
ഇപ്പോഴിതാ മലയാളിക്കും ഒരു രാണു മൊണ്ടാലിനെ ലഭിച്ചിരിക്കുന്നു. തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച വിശ്രമവേളയില്‍ പാട്ട് പാടിയ ഒരു വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ‘സൂര്യകാന്തി.. സൂര്യകാന്തി സ്വപ്നം കാണുവതാരേ..’ എന്ന് തുടങ്ങുന്ന പഴയ ഗാനമാണ് ഈ ‘അമ്മ’ പാടിയിരിക്കുന്നത്. മനോഹര ശബ്ദത്തിലുള്ള ഈ അമ്മയുടെ ആലാപനത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.
https://www.facebook.com/vilakkupara/posts/2815943338437462
മലയാളിയുടെ പ്രിയപ്പെട്ട ഗായിക ജാനകിയമ്മയുടെ ശബ്ദത്തില്‍ കണ്ഠമിടറാതെ പാടുകയാണ് അവര്‍. 1965ല്‍ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തിലെ ഗാനമാണിത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. അതേസമയം, ഇവര്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വീഡിയോ കാണുന്ന എല്ലാവര്‍ക്കും ഒറ്റച്ചോദ്യം മാത്രം, ഇത്ര മധുരമായി പാടുന്ന, രാണു മൊണ്ഡലിനെ ഓര്‍മ്മിപ്പിക്കുന്ന ആരാണിവര്‍? ഈ പ്രായത്തിലും, പണിക്കിടയിലും ഇത്ര മനോഹരമായി പാടുന്നത് കണ്ട് അത്ഭുതപ്പെടുകയാണെന്നും വീഡിയോ കണ്ടവര്‍ കമന്റായി പറയുന്നു. ഈ അമ്മയെ കണ്ടുപിടിക്കണമെന്നും നല്ല അവസരങ്ങള്‍ നല്‍കണമെന്നും നിരവധിപേര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കലാകാരന്‍മാര്‍ ഒരിക്കല്‍ അംഗീകരിക്കും എന്നതിന് തെളിവാണ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്ന ഇത്തരം വീഡിയോകള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിക്കുന്നുണ്ട്.
നേരമ്പോക്കിന് പാടിവച്ച പാട്ടൊന്നു കൊണ്ടു മാത്രം പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത് അനവധി പേര്‍. സോഷ്യല്‍ മീഡിയ പ്രശസ്തയാക്കിയ ചന്ദ്രലേഖയും ഉലകനായകനെ കണ്ട രാകേഷും പന്തലുപണിക്കു വന്ന് മൈക്ക് ടെസ്റ്റിങിനിടെ പാട്ട് പാടി താരമായ അക്ഷയുമെല്ലാം ഇതിനുദാഹരണമാണ്.
പന്തലുപണിക്ക് വന്ന് മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പാടിയ അക്ഷയുടെ പാട്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നത്. മനോഹരാമായ ആലാപന മികവുണ്ട് ഇദ്ദേഹത്തിന്റെ പാട്ടിന്. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ പാട്ട് ഏറ്റെടുത്തത്.. ആശംസകളും പ്രോത്സാഹനവും അറിയിച്ചുകൊണ്ട് നിരവധി ആളുകള്‍ ഈ കലാകാരന്റെ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ ഹൃദയം കീഴടക്കുകയാണ് തൊഴിലുറപ്പ് ജോലിക്കിടെ പാട്ടുപാടിയ ഈ അമ്മയും. ഇവരെ സോഷ്യല്‍മീഡിയ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ ഒരു സംശയുമില്ല.
Post Your Comments