![](/movie/wp-content/uploads/2019/01/saniya.jpg)
ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സാനിയ അയ്യപ്പൻ. സൈമ അവാർഡ് വേദിയിൽ ക്വീനിലെ നായിക വേഷത്തിനു ലഭിച്ച മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ സാനിയ തന്റെ ലൂസിഫർ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. സാനിയ എന്നതിന് പകരം തന്നെ ചിന്നു എന്ന നായിക കഥാപാത്രത്തിന്റെ പേരിട്ടാണ് പലരും വിളിക്കുന്നതെന്ന് സാനിയ പറയുന്നു. എന്നാല്‍ ലൂസിഫറിന് ശേഷമത് ജാൻവിയായി.
ലൂസിഫറിൽ ചെറിയൊരു ഭാഗമാവാൻ തനിക്ക് അവസരം നൽകിയ പൃഥ്വിരാജിനോട് നന്ദി പറഞ്ഞുകൊണ്ടാണ് സാനിയ ലൂസിഫർ അനുഭവങ്ങൾ പങ്കുവച്ചത്. ലാലേട്ടന്റെ ഒപ്പമുള്ള ചിത്രത്തെപ്പറ്റി പറയാൻ ആങ്കർ ചോദിച്ചപ്പോഴാണ് തനിക്കുണ്ടായ ആ ചെറിയ ഭാഗ്യക്കുറവിനെപ്പറ്റി സാനിയ പറഞ്ഞത്. ”സിനിമയിൽ മോഹൻലാൽ ഉണ്ടെങ്കിലും, തനിക്ക് അദ്ദേഹത്തോടൊപ്പം കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. എന്നാലും ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചത് തന്നെ സന്തോഷം” സാനിയക്ക് പറഞ്ഞു. മോഹൻലാലും പൃഥ്വിരാജും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Post Your Comments