അയോധ്യ കേസ് വിധിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രതികരണം നടത്തിയതിന്റെ പേരില്‍ എം സ്വരാജ് എംഎല്‍എ അറസ്റ്റില്‍ ആയെന്നു വ്യാജ പ്രചരണം. സുരാജിന്റെ പോസ്റ്റിനു എതിരെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ഡിജിപിക്ക് പരാതി നല്കി. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എം സ്വരാജ് അറസ്റ്റിലായി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് മണികണ്ഠന്. സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മണികണ്ഠന് ഫെയ്സ്ബുക്കില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
’10/11/2019 ഞായര്‍ രാവിലെ 11AM മണിക്ക് ത്രിപ്പൂണിത്തുറയില് വെച്ചാണിദ്ധേഹത്തെ കണ്ടത്. രാവിലെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ ജയിലിലാണന്ന് വാര്‍ത്ത കൊടുത്ത എംഎല്‍എ…നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തക്കളും ശരിയല്ലാ എന്ന് എനിക്ക് നേരിട്ട് ബോധ്യമായി.’- അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments