GeneralLatest NewsWorld Cinemas

72 ദിവസത്തോളം ജയിലില്‍ കിടന്നതോടെ കുടുംബം ഉപേക്ഷിച്ചു; ഇന്ന് ആരാധകര്‍ ഏറെയുള്ള പോണ്‍ നായിക!!

2002-ല്‍ ഹോളണ്ടിന്റെ സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരത്തിന്റെ ജീവിതം മാറിമറിഞ്ഞ കഥ അറിയാം

ഒരിക്കല്‍ രാജ്യത്തിന്റെ അഭിമാനമായ താരം ഇന്ന് ലോകം അറിയുന്ന പോണ്‍ താരമായതിന്റെ കഥ തുറന്നു പറയുകയാണ്‌ ഡച്ചുകാരിയായ വെറോണ വാന്‍ ലേയര്‍. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റില്‍ ലോക ചാമ്പ്യനായ വെറോണയ്ക്ക് ഇന്ന് പോണ്‍ മേഖലയില്‍ ആരാധകര്‍ ഏറെയാണ്‌. 2002-ല്‍ ഹോളണ്ടിന്റെ സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരത്തിന്റെ ജീവിതം മാറിമറിഞ്ഞ കഥ അറിയാം.

2011-ല്‍ ദമ്പതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ വെറോണ 72 ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നു. അതോടെ അവരുടെ ജീവിതവും  കലങ്ങി മറിഞ്ഞു. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വെറോണയെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. ഇതോടെ രണ്ടു വര്‍ഷത്തോളം സ്വന്തം കാറില്‍ അവര്‍ക്ക് കിടന്നുറങ്ങേണ്ടി വന്നു. പണത്തിന് മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് താന്‍ തിരിഞ്ഞതെന്നും വെറോണ വ്യക്തമാക്കി.

ഇതൊരു ജോലിയായാണ് താന്‍ കണ്ടതെന്നും തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദകരമായ എട്ടു വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് തോന്നുന്നുവെന്നും വെറോണ പറയുന്നു. . ഈ പ്രതിസന്ധിഘട്ടങ്ങളില്‍ തനിക്ക് സഹായമായി നിന്നത് കാമുകന്‍ മാത്രമായിരുന്നുവെന്നും താരം  കൂട്ടിച്ചേര്‍ത്തു. എല്ലാം ചെയ്തത് ഒറ്റയ്ക്കും കാമുകനോടൊപ്പവുമായിരുന്നുവെന്നും പറഞ്ഞ താരം നിലവില്‍ ഒപ്പുവെച്ച കരാറുകള്‍ അവസാനിച്ചാല്‍ താന്‍ ഈ മേഖലയില്‍ നിന്ന് പിന്മാറുമെന്നും അറിയിച്ചു.

shortlink

Post Your Comments


Back to top button