
സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച ലാല്‍ ജോസ് സിനിമയുടെ മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ തന്റെ 25-ആമത്തെ സിനിമയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബിജു മേനോന്‍ നായകനാകുന്ന നാല്‍പ്പത്തിയൊന്ന് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലാല്‍ ജോസ് സിനിമാ സംവിധാനത്തില്‍ കാല്‍ഫിഫ്റ്റി തികച്ചത്. സംവിധയാകനപ്പുറം സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്
‘മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ. ‘ഓംശാന്തി ഓശാന’യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്. നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്യം എനിക്ക് ഇല്ല എന്നാണ് എന്റെ ഭാര്യ പറഞ്ഞത്, അത്രയും വലിയ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കും ഇല്ലായിരുന്നു. ഞാനാണ് ഒടുവില്‍ അവരെ രണ്‍ജി പണിക്കരടുത്തേക്ക് അയച്ചത്. എന്റെ അടുത്ത് അഭിനയിക്കാന്‍ ആവശ്യപ്പെടുന്നവരില്‍ കൂടുതലും പുതുമുഖ സംവിധായകരാണ്. ഞാന്‍ ഒരു പഠനത്തിനായാണ് ഈ ക്ഷണം ഉപയോഗിക്കുന്നത്. സിനിമയിലെ ആദ്യ പത്ത് വര്‍ഷങ്ങള്‍ ഞാന്‍ അസ്സിസ്റ്റന്റും, അസോസിയേറ്റുമൊക്കെയായിരുന്നു. സ്വതന്ത്ര സംവിധായകനായതോടെ മറ്റൊരു സംവിധായകന്റെ സെറ്റില്‍ പോയി അവരുടെ വര്‍ക്ക് അടുത്തു കാണുവാനുള്ള അവസരമില്ലാതെയായി. നടന്റെ മേല്‍വിലാസത്തില്‍ ഇപ്പോള്‍ അത് നടക്കുന്നുണ്ട്’. മനോരമയുടെ ‘ഞായറാഴ്ച’ സപ്ലിമെന്റിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്
Post Your Comments