BollywoodGeneralLatest News

ലൈംഗിക സൂചനകളുള്ള സിനിമയോ? പുതിയ ചിത്രത്തെക്കുറിച്ച് നടി

കഥ കേട്ടപ്പോഴല്ല മറിച്ച് തിരക്കഥ വായിച്ചപ്പോഴാണ് എനിക്ക് ചിത്രത്തിന്റെ സൗന്ദര്യം മനസ്സിലായത്.

വിവാഹത്തെ ലൈംഗിക കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഒരു ചിത്രമാണ് ‘പതി പത്നി ഓര്‍ വോ’. എന്നാല്‍ ഇതൊരു സാധാരണ സിനിമയല്ലെന്നു പറയുകയാണ് ചിത്രത്തിലെ നടിമാരില്‍ ഒരാളായ ഭൂമി പട്നേക്കര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു താരത്തിന്റെ വാക്കുകള്‍.

വിവാഹത്തെ ലൈംഗിക കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഒരു സിനിമ മാത്രമല്ല പതി. മറിച്ച് സ്ത്രീ പുരുഷ തുല്യതയെക്കുറിച്ച് തമാശ കൂടി ഉള്‍പ്പെടുത്തി ഗൗരവത്തോടെ പഠിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും ഭൂമി പറയുന്നു.

”ചിത്രത്തിന്റെ തിരക്കഥ വായിക്കുന്നതുവരെ എനിക്കും സംശയങ്ങളുണ്ടായിരുന്നു. പക്ഷേ, തിരക്കഥ പൂര്‍ണമായും വായിച്ചതോടെ എന്റെ സംശയങ്ങളെല്ലാം ഇല്ലാതായി. കഥ കേട്ടപ്പോഴല്ല മറിച്ച് തിരക്കഥ വായിച്ചപ്പോഴാണ് എനിക്ക് ചിത്രത്തിന്റെ സൗന്ദര്യം മനസ്സിലായത്. പെട്ടെന്ന് തെറ്റിധരിക്കാവുന്ന സിനിമയാണിത്. ഏതു നിമിഷം വേണമെങ്കിലും മോശം നിലവാരത്തിലേക്കു പോവുന്നതായിരുന്നു വിഷയം. അതു തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയും. ഒടുവില്‍ ഒരു മികച്ച സിനിയയായി പതിയെ മാറ്റാന്‍ കഴിഞ്ഞത് നേട്ടം തന്നെയാണ്. വലിയ നേട്ടം”- ഭൂമി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button