പെന്‍സില്‍വാനിയയിലെ ഫിലാഡെല്‍ഫിയയില്‍ നിന്നും സ്കൈഡൈവിംഗ് ചെയ്ത അനുഭവം പങ്കുവെച്ച് കൊണ്ട് നടി സരയു മോഹൻ. ഒരു പക്ഷിയപ്പോലെ ആകാശത്ത് പറന്നുയർന്നുവെന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റയെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവമായിരുന്നു ഇതെന്നും എന്തെങ്കിലും ആഗ്രഹിക്കുക… പരിശ്രമിക്കുക… അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ നമുക്ക് സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സരയു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
2006ല്‍ ലോഹിതദാസിന്‍റെ ‘ചക്കരമുത്തി’ലൂടെയാണ് സരയു മോഹന്‍ സിനിമയിലെത്തിയത്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. സിനിമാരംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സനിൽ വി ദേവനാണ് സരയുവിന്‍റെ ഭര്‍ത്താവ്.
Post Your Comments