മമ്മൂട്ടി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മാമാങ്കം’. നവംബര്‍ 21ന് ചിത്രം തീയേറ്ററുകളിൽ എത്തുന്നതോടെ നാളിതുവരെ ഉള്ള സിനിമകളുടെ സകലമാന റെക്കോ൪ഡും തക൪ന്ന് തരിപ്പണമാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് ഈ കാര്യം പറയുന്നത്. പണ്ഡിറ്റിൻ്റെ മെഗാ പ്രവചനമെന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
കുറിപ്പിന്റയെ പൂർണരൂപം………………..
പണ്ഡിറ്റിന്ടെ മെഗാ പ്രവചനം..
മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ..
മമ്മൂക്കയുടെ Big budget mass movie “മാമാങ്കം” സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ “പുലി മുരുക൯”, “ബാഹുബലി 2” , “ലൂസിഫ൪” വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..
ഈ സിനിമ മലയാളത്തിന്ടെ “ബാഹുബലി” എന്നാണ് കരുതുന്നത്. Making and technical level ല്‍ “ബാഹുബലി”യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.
കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).
ഇനിയും ഈ സിനിമയുടെ വമ്പ൯ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (“ഒരു വടക്ക൯ വീരഗാഥ”, “പഴശ്ശിരാജ”) വ൯ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം “മാമാങ്കം” സിനിമയും നേടും എന്നു കരുതാം.
(വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീ൪ന്നോ എന്നറിയുവാ൯ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)
എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറ്, തറക്കുമ്പോൾ ആയിരം..പണ്ഡിറ്റ് ഡാ..
Post Your Comments