മൂന്ന് കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന റേഞ്ച് റോവര്‍ നിരയിലെ വേഗ് മോഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ആഡംബര കാര്‍ സ്വന്തമാക്കിരിക്കുകയാണ് നടൻ
പൃഥ്വിരാജ്. ബിഎംഡബ്ള്യൂവിന്റെ എം 760 മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.
വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കാറിന്റെ രജിസ്ട്രേഷന് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. എന്നാൽ നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപയും അടച്ചാണ് പൃഥ്വിരാജ് കാറിന്റെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്.
1.64 കോടി രൂപയുടെ ആഡംബര കാര്‍ താല്‍ക്കാലിക റജിസ്ട്രേഷനു വേണ്ടി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്കിയ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചു. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ വില 1.64 കോടിയെന്നു കണ്ടെത്തി. തുടര്‍ന്നാണ് റജിസ്ട്രേഷന് തടഞ്ഞത്.
Post Your Comments