
കുടുംബത്തോടൊപ്പം തന്റയെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് കമൽ ഹാസൻ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എന്നാൽ കുടുംബ ചിത്രത്തിലെ നടി പൂജ കുമാറിന്റെ സാന്നിധ്യമാണ് ഇപ്പോൾ ചർച്ചയായി ഉയരുന്ന വിഷയം.
കുടുംബ ചിത്രത്തിൽ കുടുംബത്തിൽ ഇല്ലാത്ത ഒരാളുടെ സാന്നിധ്യം എന്തിനാണെന്നാണ് സിനിമാലോകത്ത് ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കമലിന്റെ പ്രൊഡക്ഷൻ ഹൗസ് രാജ് കമൽ ഇന്റർനാഷണൽ ഉദ്ഘാടനം ചെയ്തത്. പൂജ ഈ പ്രൊഡക്ഷൻ ഹൗസുമായി ചേർന്ന് പ്രവർത്തിക്കുന്നുമുണ്ട്.
നടി ഗൗതമിയുമായുള്ള വേർപിരിയലിന് ശേഷം പൂജയുമായി കമൽ അടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇരുതാരങ്ങളും ഇത് സ്ഥീരീകരിച്ചിട്ടില്ല. വാണി ഗണപതി ആയിരുന്നു കമലിന്റെ ആദ്യ ഭാര്യ. 1988 ൽ വിവാഹമോചനത്തിന് ശേഷം നടൻ സിനിമ താരം സരികയെ വിവാഹം ചെയ്തു. എന്നാൽ 2004ൽ ഇരുവരും പിരിഞ്ഞു.
Post Your Comments