CinemaGeneralLatest NewsMollywoodNEWS

ഇവന്‍ സംയുക്തക്കുഞ്ഞാ ; ദക്ഷ് ധാര്‍മ്മിക്കിനെക്കുറിച്ച് വാചാലനായി ലാല്‍ജോസ്

3 വര്‍ഷമായി ഇവനെ കണ്ടിട്ട്

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായി ഇവരും ഭാവിയില്‍ സിനിമയിലേക്കെത്തിയേക്കുമെന്ന പ്രതീക്ഷയാണ് ഇവർ ജനിക്കുമ്പോൾ മുതൽ ആരാധകർക്ക്. ഇപ്പോഴിതാ ബിജു മേനോന്റയും സംയുക്ത വര്‍മ്മയുടെയും മകനായ ദക്ഷ് ധാര്‍മ്മിക്കിനെ കുറിച്ചാണ് പറയുന്നത്. പൊതുചടങ്ങുകളിലും മറ്റുമായി താരദമ്പതികള്‍ക്കൊപ്പം മകനു എത്താറുണ്ട്.

എന്നാൽ 3 വര്‍ഷത്തിന് ശേഷം ദക്ഷിനെ കണ്ടതിനെക്കുറിച്ചും, ബിജു മേനോനൊപ്പം സിനിമ ചെയ്തതിനെക്കുറിച്ചും, സംയുക്തയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.

ഇവരുടെ മകനായ ദക്ഷ് ധാര്‍മ്മിക്കിനെ കണ്ട സന്തോഷത്തെക്കുറിച്ച് ലാല്‍ ജോസ് വാചാലനായിരുന്നു. ഇവന്‍ സംയുക്ത കുഞ്ഞാണ്, അതേ ഛായ, ഇരുന്നെണീക്കും പോലെയാണ് കുട്ടികള്‍ വളരുന്നത്. 3 വര്‍ഷമായി ഇവനെ കണ്ടിട്ട്, ഇപ്പോൾ അവൻ 8ാം ക്ലാസിലായി. ദക്ഷിനായി സമ്മാനവും കരുതിയാണ് ലാല്‍ ജോസ് എത്തിയത്. കുറച്ച് പുസ്തകളങ്ങായിരുന്നു ആദ്യം നല്‍കിയത്. പിന്നീട് നെറ്റിയിലൊരുമ്മയും നല്‍കുകയായിരുന്നു.

.

shortlink

Related Articles

Post Your Comments


Back to top button