CinemaGeneralLatest NewsMollywoodNEWS

അശോകനുമായി ചീട്ടു കളിച്ച് എന്‍റെ പണം പോയി ഇനി ആരും അത് ചോദിക്കരുത്!

'പാണ്ടിപ്പട'യുടെ ലൊക്കേഷനില്‍ പ്രകാശ്‌ രാജ് എന്നെയും ഇന്ദ്രന്‍സിനെയുമൊക്കെ ചീട്ടു കളിക്കാന്‍ വിളിക്കും

ഹരിശ്രീ അശോകന്‍ എന്ന കോമേഡിയനെ മലയാള സിനിമ ആഘോഷിച്ചത് റാഫി മെക്കാര്‍ട്ടിന്‍ സിനിമകളിലൂടെയാണ്. ‘പഞ്ചാബി ഹൗസും’, ‘പാണ്ടിപ്പട’യും പോലെയുള്ള സിനിമകളില്‍ ഹരിശ്രീ അശോകന്‍ മലയാളികള്‍ക്ക് രസച്ചിരിയുടെ പുതിയ അധ്യായം ഒരുക്കുകയായിരുന്നു. ദിലീപ് നായകനായ ‘പാണ്ടിപ്പട’ വലിയ ഒരു വിജയം നേടിയില്ലെങ്കിലും അതിലെ താമാശകള്‍ ഇന്നും മലയാളികള്‍ക്ക് ചിരി ആസ്വാദനത്തിന്റെ പുതുമ നല്‍കുന്നുണ്ട്. പാണ്ടിപ്പട എന്ന ചിത്രത്തിലെ തമാശ രംഗങ്ങള്‍ പോലെ തന്നെ രസകരമാണ് അതിലെ ലൊക്കേഷന്‍ സംഭവങ്ങളും. തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രകാശ്‌ രാജുമായി ലൊക്കേഷനില്‍ ചീട്ടു കളിച്ചതും പ്രകാശിന്റെ കയ്യിലെ പണം താന്‍ അടിച്ചെടുത്തതും വീണ്ടും ഓര്‍ത്തെടുക്കുകയാണ് ഹരിശ്രീ അശോകന്‍.

‘പാണ്ടിപ്പട’യുടെ ലൊക്കേഷനില്‍ പ്രകാശ്‌ രാജ് എന്നെയും ഇന്ദ്രന്‍സിനെയുമൊക്കെ ചീട്ടു കളിക്കാന്‍ വിളിക്കും. അദ്ദേഹം തെന്നിന്ത്യയിലെ വലിയ നടനായത് കൊണ്ട് ഒപ്പം ചെന്നിരുന്നു ചീട്ടു കളിക്കുന്നത് വലിയ മടിയുള്ള കാര്യമായിരുന്നു, അതുകൊണ്ട് ഞാനും ഇന്ദ്രന്‍സും അദ്ദേഹത്തില്‍ നിന്ന് മുങ്ങി നടക്കും. എന്നാലും ഞങ്ങളെ കണ്ടു കഴിഞ്ഞാല്‍ പിന്നെ ചീട്ടു കളിക്കാതെ വിടില്ല. പൈസയ്ക്കാണ് കളി. ഒരു ദിവസം അങ്ങനെ ചീട്ടു കളിച്ച് അദ്ദേഹത്തിന്റെ എണ്ണായിരം രൂപ ഞാന്‍ എന്റെ പോക്കറ്റിലാക്കി. അടുത്ത ദിവസം അദ്ദേഹം സെറ്റിലെത്തിയപ്പോള്‍ ഓരോരുത്തരും അദ്ദേഹത്തോട് ചോദിക്കാന്‍ തുടങ്ങി ‘ഇന്നലെ അശോകനുമായി ചീട്ടു കളിച്ച് സാറിന്റെ പൈസ പോയോ?’ മറുപടി പറഞ്ഞു പറഞ്ഞു പ്രകാശ്‌ രാജ് സാര്‍ കുഴഞ്ഞു. ഒടുവില്‍ മൈക്ക് എടുത്ത് ഞാനുമായി ചീട്ടു കളിച്ച് പൈസ പോയ വിവരം ഉച്ചത്തില്‍ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം ഷൂട്ടിനു റെഡിയായത്. അത്രയ്ക്ക് രസികനാണ് അദ്ദേഹം. ഹരിശ്രീ അശോകന്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button