
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് റിനി രാജ്. കറുത്തമുത്തിലെ ബാലയായി എത്തി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ റിനിയുടെ പുതിയ കഥാപാത്രം അഭിരാമിയാണ്.
ജനപ്രിയ പരമ്പര താമരത്തുമ്പി വക്കീലായ രാജീവന്റെ കഥയാണ്. രാജീവിന്റെ ഭാര്യ അഭിരാമി എന്ന കഥാപാത്രമായി എത്തുന്ന റിനി തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. ഈ പരമ്പരയില്‍ വൈഗ എന്ന കഥാപാത്രം രാജീവില്‍ നിന്നു ഗർഭം ധരിക്കുന്നതോടെയാണ് കഥ മാറുന്നത്. രാജീവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാനവാസ് ആണ്. തന്റെ ഭാവി ഭർത്താവ് രാജീവനെപ്പോലെയാണെങ്കിൽ താൻ എങ്ങനെയാകും പ്രതികരിക്കുകയെന്ന് റിനി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘ഞാൻ തീർച്ചയായും അദ്ദേഹത്തിന് രണ്ടാമത് ഒരു അവസരം നൽകും. അദ്ദേഹം തെറ്റ് സമ്മതിക്കുകയും എന്നെ വീണ്ടും ചതിക്കില്ലെന്ന് വാക്ക് തരികയും ചെയ്താൽ ഞാൻ അദ്ദേഹത്തെ പൂർണ്ണ മനസ്സോടെ സ്വീകരിക്കും. പക്ഷേ, കുറ്റസമ്മതം യഥാർത്ഥമായിരിക്കണം, വാക്ക് ഒരിക്കലും ലംഘിക്കരുത്’ – റിനി പങ്കുവച്ചു
Post Your Comments