ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്തുമായി നടനും നിര്‍മ്മാതാവുമായ ആദിത്യ പഞ്ചോലിക്കുണ്ടായിരുന്ന അവിഹിത ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകന് സൂരജ് പഞ്ചോലി.
സിനിമാ ലോകത്തെ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു കങ്കണ ആദിത്യ ബന്ധം. തന്നെ കുട്ടിക്കാലത്ത് ആദിത്യ പഞ്ചോലി പീഡിപ്പിച്ചിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായിരുന്ന ആ ബന്ധം തന്നെയും കുടുംബത്തെയും ഒരുപാട് ബാധിച്ചിരുന്നതായി സൂരജ് പറഞ്ഞു. അതില്‍ താന്‍ അധികം ഇടപെട്ടില്ലെന്നും സൂരജ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
“ഞാന്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ആ പ്രശ്നം അച്ഛനും അമ്മക്കും ഇടയിലുണ്ടായിരുന്നതാണ്, അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന് ഞാന്‍ കരുതി. എല്ലാവര്ക്കും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും. എങ്കിലും അങ്ങനെയൊക്കെ സംഭവിച്ചതില്‍ ഞാന്‍ വളരെ ദുഖിതനാണ്. അമ്മ ശക്തമായി തന്നെ പിടിച്ച് നിന്നു” എന്ന് സൂരജ് പറഞ്ഞു.
Post Your Comments