2006ല്‍ ലോഹിതദാസിന്റെ ‘ചക്കരമുത്തി’ലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് സരയു മോഹന്‍. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുന്ന സരയു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളും യാത്രാനുഭവങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യാന്‍ സരയു മറക്കാറില്ല. അത്തരമൊരു അനുഭവവുമായിട്ടാണ് ഇത്തവണയും സരയു എത്തിയിരിക്കുന്നത്.
പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുമാണ് ഇക്കുറി സരയു തന്റെ യാത്രാവിശേഷങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്കൈഡൈവിംഗ് ചെയ്ത അനുഭവമാണ് താരം ആരാധകരോട് ചിത്രങ്ങള്‍ സഹിതം പങ്കുവച്ചത്. എന്തെങ്കിലും ആഗ്രഹിക്കുക… പരിശ്രമിക്കുക… അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്ക് പോലും ഇതെങ്ങനെ സാധിച്ചു എന്ന് തോന്നുമെന്നും സരയു.
Post Your Comments