മിമിക്രി രംഗത്ത് നിന്ന സലിം കുമാര്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിലെ അവിഭാജ്യഘടകമാകുന്നത്. രണ്ടായിരത്തിന്റെ തുടക്കം മുതല്ക്കു തന്നെ സലിം കുമാര്‍ കോമഡികളുടെ തേരോട്ടം മലയാള സിനിമയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. പിന്നീട് സലിം കുമാര്‍ ഇല്ലാത്ത മലയാള സിനിമകള്‍ വിരളമായിരുന്നു ജഗതിക്ക് ശേഷം ഇരുത്തം വന്ന കൊമേഡിയന്‍ എന്ന പേര് നേടിയെടുത്ത സലിം കുമാര്‍ തന്റെ തുടക്കകാലത്ത് ഒരു സിനിമ നഷ്ടപ്പെട്ടു പോയതിന്റെ സങ്കടത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
സലിം കുമാറിന്റെ വാക്കുകള്‍
എന്റെ സിനിമയുടെ തുടക്ക നാളുകളില്‍ എനിക്ക് ലഭിച്ച ഒരു ചിത്രമായിരുന്നു ബാലു കിരിയത്ത് സംവിധാനം ചെയ്ത ‘മായാജാലം’. കലാഭവന്‍ മണി ചെയ്യാനിരുന്ന വേഷമായിരുന്നു എനിക്ക് ലഭിച്ചത്. ‘കലാഭവന്‍ മണി വരില്ലെടാ നിനക്ക് തന്നെയാണ് ഈ വേഷം’ എന്ന് സംവിധായകന് ഉറപ്പിച്ചു പറഞ്ഞു ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ സിബി കെ തോമസിന് മുന്നില്‍ ഞാന്‍ സ്ക്രിപ്റ്റ് വായിക്കാന്‍ ഇരുന്നു.അതിനിടയില്‍ ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇടയ്ക്കുള്ള എന്റെ ചിരി എനിക്ക് തന്നെ ഉപദ്രവമായി. ഞാന്‍ അവരെ ആക്കി ചിരിക്കുകയാണോ എന്നവര്‍ സംശയിച്ചത് കൊണ്ട് എന്നെ ആ സിനിമയില്‍ നിന്ന് കട്ട് ചെയ്തു കളഞ്ഞു. പിന്നീടു ഉദയകൃഷ്ണ തന്നെയാണ് എന്നോടത് പറഞ്ഞിട്ടുള്ളത്. സലിം കുമാര്‍ പറയുന്നു.
Post Your Comments