CinemaGeneralLatest NewsNEWSTollywood

കുട്ടിക്കാല ചിത്രത്തിന് കീഴില്‍ മോശം കമന്‍റിട്ടവന് ചുട്ടമറുപടിയുമായി രാശ്മിക മന്ദാന

ജോലി സംബന്ധിച്ചുള്ള വിമര്‍ശനമാണെങ്കില്‍ താനത് ശ്രദ്ധിക്കും

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രാശ്മിക മന്ദാന. വിജയ് ദേവരകൊണ്ടയുമായുള്ള താരത്തിന്റയെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചിരുന്നത്.  ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ അടുത്തിടെ തന്റയെ കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്ത നടിയ്ക്ക് വിമര്‍ശനം നേരെണ്ടേണ്ടി വന്നിരുന്നു.

മോശമായ രീതിയിലുള്ള കമന്റും ട്രോളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിക്കില്ലെന്ന ബോധ്യമുള്ളതിനാലാണോ, മോശം പ്രവണതയാണ് ഇത്. പൊതുവെ നെഗറ്റീവ് കമന്റുകളെ അവഗണിക്കാറാണ് പതിവ്. ജോലി സംബന്ധിച്ചുള്ള വിമര്‍ശനമാണെങ്കില്‍ താനത് ശ്രദ്ധിക്കും. എന്നാല്‍ കുടുംബത്തിലുള്ളവരെ പറയാനോ വിമര്‍ശിക്കാനോ ഉള്ള അധികാരം ആര്‍ക്കും താന്‍ നല്‍കിയിട്ടില്ലെന്നും താരം പറഞ്ഞു.

shortlink

Post Your Comments


Back to top button