രാഷ്ട്രീയ കായിക രംഗത്തെ പ്രമുഖരുടെ ജീവിതം വെള്ളിതിരയിലെയ്ക്ക് എത്തുകയാണ്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വി പി സത്യന്, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ കബീര്‍ ഖാന്, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍, ക്രിക്കറ്റ് താരം മഹേന്ദര്‍ സിംഗ് ധോണി, തുടങ്ങി പല താരങ്ങളുടെയും ജീവിതാവിഷ്കാരങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളും മലയാളിയുമായ പിടി ഉഷയുടെ ജീവിതവും വെള്ളിത്തിരയിലെയ്ക്ക് എത്തുന്നു. ബോളിവുഡിലെ താര സുന്ദരിമാരായ പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരെയാണ് ഒളിമ്ബ്യന്‍ ഉഷയാകാന്‍ പരിഗണിക്കുന്നുവെന്നും സൂചന. എന്നാല്‍ പിടി ഉഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്പര്യമുണ്ടെന്നും ഒരു കായികതാരം കൂടിയായ താനാണ് ആ റോള്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യയെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഉര്‍വശി റൗത്തേല. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം തുറന്നുപറഞ്ഞത്.
”ഞാനൊരു കായികതാരമാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ദേശീയ ബാസ്ക്കറ്റ് ബോള്‍ ചാമ്ബ്യനും വനിതാ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പിടി ഉഷയുടെ വേഷം അവതരിപ്പിക്കാന്‍ ഒരു സ്പോട്സ് താരമായ എന്നെക്കാളും മികച്ച മറ്റൊരാളില്ല. ഞാനൊരു ഓട്ടക്കാരി കൂടിയാണ്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഏത് സ്പോര്‍ട്സ് ബയോപിക്കിലും അഭിനയിക്കാന്‍ അനുയോജ്യമാണ്. സിനിമയ്ക്ക് വേണ്ടി എന്നെ പരിശീലിപ്പിച്ച് സംവിധായകനോ നിര്‍മ്മാതാവിനോ സമയം കളയേണ്ടി വരില്ല’, ഉര്‍വശി അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments